കൊച്ചിയില്‍ മോഡൽ കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവം ഞെട്ടിക്കുന്നത്, മതിയായ ചികിത്സ ഉറപ്പാക്കും : മന്ത്രി വീണാ ജോര്‍ജ്

കൊച്ചിയില്‍ പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവം ഞെട്ടിക്കുന്നതാണെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംഭവത്തെ ശക്തമായി അപലപിക്കുന്നു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. പെണ്‍കുട്ടിയ്ക്ക് മതിയായ ചികിത്സ ഉറപ്പ് വരുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഓടുന്ന കാറിലാണ് മോഡലിന് നേരെ അതിക്രമമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് യുവാക്കളും ഒരു സ്ത്രീയും അറസ്റ്റിലായി. കാറിനുള്ളില്‍ വച്ച് മോഡലിനെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് മോഡലിന്റെ പരാതി. ഇന്നലെ അര്‍ദ്ധരാത്രിയാണ് സംഭവം നടന്നത്.
കൊടുങ്ങല്ലൂര്‍ സ്വദേശികളായ യുവാക്കളാണ് പിടിയിലായത്. കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം മോഡലിനെ കാക്കനാട്ടെ താമസ സ്ഥലത്ത് ഇറക്കി വിടുകയായിരുന്നു. നിലവില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് മോഡൽ.
യുവാക്കൾക്കൊപ്പം അറസ്റ്റിലായ യുവതി മോഡലിന്റെ സുഹൃത്താണെന്നാണ് ലഭ്യമാകുന്ന വിവരം. രാത്രി ബാറില്‍ വച്ച് മദ്യപിച്ച് മോഡല്‍ കുഴഞ്ഞു വീണിരുന്നു. ഇന്ന് പുലര്‍ച്ചെ മോഡല്‍ മറ്റൊരു സുഹൃത്തിനെ വിവരമറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിച്ച് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
മദ്യ ലഹരിയിലാണ് പ്രതികൾ മോഡലിനെ ബലാത്സംഗം ചെയ്തത്. പബ്ബില്‍ പ്രതികള്‍ നല്‍കിയത് വ്യാജ വിലാസമാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സൗത്ത് പൊലീസാണ് കേസ് അന്വേഷിക്കുന്നത്. പിടിയിലായ പ്രതികളെ സൗത്ത് സ്റ്റേഷനിലെത്തിച്ചു.
Story Highlights: kochi model rape case response Veena George
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here