ടി 20 ലോകകപ്പ് തോൽവി, പിന്നാലെ സെലക്ടർമാരെ പുറത്താക്കി ബിസിസിഐ

ടി 20 ലോകകപ്പ് തോൽവിക്ക് പിന്നാലെ സെലക്ടർമാരെ പുറത്താക്കി ബിസിസിഐ. മുഖ്യ സെലക്ടർ ചേതൻ ശർമ ഉൾപ്പെടെയുള്ളവരെയാണ് ബിസിസിഐ പുറത്താക്കിയത്. ചേതൻ ശർമയേയും സെലക്ഷൻ കമ്മിറ്റിയെയുമാണ് ബിസിസിഐ പുറത്താക്കിയത്.(t20 world cup fallout bcci sacks entire selection committee)
ബിസിസിഐ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം. നാല് വര്‍ഷ കാലാവധിയാണ് സാധാരണയായി സീനിയര്‍ ടീം സെലക്‌ടര്‍ക്ക് ലഭിക്കാറ്. സെലക്ഷൻ കമ്മിറ്റിയിലേക്ക് ബിസിസിഐ അപേക്ഷ ക്ഷണിച്ചു.
Read Also: അട്ടപ്പാടിയിലെ മധുവിന്റെ മാതാവിനെ ഭീഷണിപ്പെടുത്തിയ സംഭവം; പ്രതി കീഴടങ്ങി
നവംബർ 28ന് മുൻപായി അപേക്ഷ സമർപ്പിക്കണമെന്ന് ബിസിസിഐ ട്വിറ്റർ പോസ്റ്റിൽ പറയുന്നു. ട്വന്റി 20 ലോകകപ്പിൽ സെമിഫൈനലിൽ ഇന്ത്യയെ ഇംഗ്ലണ്ട് 10 വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. 2020-21 കാലയളവിലാണ് ചേതൻ ശർമയുടെ നേതൃത്വത്തിൽ സെലക്ഷൻ കമ്മിറ്റിയെ നിയോഗിച്ചത്. തുടർന്ന് നടന്ന രണ്ടു ട്വന്റി 20 ലോകകപ്പിലും ഇന്ത്യക്ക് ഫൈനലിൽ ഇടം പിടിക്കാൻ ആയിരുന്നില്ല.
Story Highlights: t20 world cup fallout bcci sacks entire selection committee
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here