‘സെല്ലിൽ അടച്ച്, കെട്ടിയിട്ട് ക്രൂരമായി മർദിച്ചു’; ആര്യങ്കാവ് ഫോറസ്റ്റ് സ്റ്റേഷനിൽ യുവാവിന് ക്രൂര മർദനം

കൊല്ലം ആര്യങ്കാവ് ഫോറസ്റ്റ് സ്റ്റേഷനിൽ വച്ച് യുവാവിനെ അകാരണമായി മർദ്ദിച്ചതായി പരാതി. ആര്യങ്കാവ് സ്വദേശി സന്ദീപിനാണ് മർദ്ദനമേറ്റത്. കേസ് ഇല്ലാതെ സെല്ലിൽ അടച്ച്, കെട്ടിയിട്ട് ക്രൂരമായി മർദിച്ചു എന്നാണ് സന്ദീപ് പറയുന്നത്.
സെല്ലിനകത്ത് രക്തം ഒലിപ്പിച്ച് മുറിവുമായി നിൽക്കുന്ന സന്ദീപിന്റെ ദൃശ്യങ്ങൾ 24 ന് ലഭിച്ചു.
സന്ദീപ് സ്റ്റേഷനിൽ എത്തി അങ്ങോട്ട് പ്രശ്നമുണ്ടാക്കുകയായിരുന്നുവെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വാദം. സ്റ്റേഷനിലെ ഉദ്യോഗസ്ഥരെയാണ് സന്ദീപ് ആദ്യം മർദ്ദിച്ചെതെന്ന വിശദീകരണമാണ് വനം വകുപ്പ് നൽകുന്നത്. ഡെപ്യൂട്ടി റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലാണ് തന്നെ മർദിച്ചതെന്ന് സന്ദീപ് പറയുന്നു.
സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തെന്മല ഡി.എഫ്.ഒയ്ക്ക് വനം വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Story Highlights: young man brutally beaten at Aryankavu Forest Station
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here