Advertisement

ഹിന്ദി-തമിഴ് ഭാഷ വിവാദങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് പ്രഖ്യാപിക്കും; കാശി-തമിഴ് സമാഗമം ഇന്ന് മുതല്‍

November 19, 2022
2 minutes Read

ആര്യദ്രാവിഡ ഭേഭ ചിന്തകള്‍ക്ക് പ്രസക്തി ഇല്ലെന്ന് പ്രഖ്യപിക്കാനായി സംഘടിപ്പിയ്ക്കുന്ന കാശി-തമിഴ് സമാഗമത്തിന് ഇന്ന് തുടക്കം. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് വാരണാസിയില്‍ കാശി-തമിഴ് സമാഗമം ഉദ്ഘാടനം ചെയ്യുക. നൂറ്റാണ്ടുകള്‍ പഴക്കമുള്ള രാജ്യത്തിന്റെ വടക്ക് തെക്ക് ഭാഗങ്ങള്‍ തമ്മിലുള്ള പൗരാണിക നാഗരിക വിജ്ഞാനബന്ധങ്ങള്‍ ശക്തമായി പുനഃസ്ഥാപിക്കുകയാണ് 30 ദിവസം നീളുന്ന പരിപാടിയുടെ ലക്ഷ്യം. (kashi tamil meet begin today)

തമിഴ്, ഹിന്ദി ഭാഷകളെ അടിസ്ഥാനമാക്കി ഉണ്ടാകുന്ന വിവാദങ്ങള്‍ക്ക് പ്രസക്തി ഇല്ലെന്ന് സമാഗമം പ്രഖ്യാപിക്കും എന്ന് സംഘാടകര്‍ അറിയിച്ചു. കാശി-തമിഴ് സമാഗമത്തിന്റെ ഭാഗമാകാന്‍ ആയിരക്കണക്കിന് ആളുകള്‍ അടുത്ത 30 ദിവസങ്ങളില്‍ വാരണാസിയില്‍ എത്തും. കാശി-തമിഴ് സമാഗമത്തിന് എത്തുന്ന തമിഴ് നാട് സ്വദേശികള്‍ക്ക് അയോധ്യ, പ്രയാഗ് രാജ് സന്ദര്‍ശനവും ഒരുക്കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെയും ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെയും വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ആണ് കാശി-തമിഴ് സമാഗമം ആചരിയ്ക്കുന്നത്.

Story Highlights: kashi tamil meet begin today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top