രാത്രികാലങ്ങളില്‍ വണ്ടികളുടെ ലൈറ്റ് ജീവനെടുത്തേക്കാം; കഴിവതും ഡിം ലൈറ്റ് ഉപയോഗിക്കാന്‍ നിര്‍ദേശം

രാത്രികാലങ്ങളില്‍ വാഹനമോടിക്കുമ്പോള്‍ പലരും നേരിടുന്ന പ്രശ്‌നമാണ് എതിരെ വരുന്ന വാഹനത്തിന്റെ ലൈറ്റ്. പലപ്പോഴും നിരവധി അപകടങ്ങള്‍ക്കാണ് ഇത് കാരണമായിട്ടുള്ളത്. രാത്രി വണ്ടിയോടിക്കുമ്പോള്‍ കഴിവതും ഡിം ലൈറ്റ് ഉപയോഗിക്കാന്‍ നിര്‍ദേശിക്കുകയാണ് കേരള പൊലീസ്.
ഹെഡ് ലൈറ്റില്‍ നിന്നുള്ള കടുത്ത പ്രകാശം വാഹനമോടിച്ച് നേരെ വരുന്നയാളുടെ കാഴ്ചയെ ബാധിക്കും. ഹെഡ്‌ലൈറ്റില്‍ നിന്നുള്ള അതിതീവ്ര പ്രകാശം ഡ്രൈവറുടെ കാഴ്ചശക്തിയെ മറയ്ക്കും. ഇത്തരം അപകടങ്ങള്‍ ദിനം പ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും കേരള പൊലീസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കഴിവതും റോഡില്‍ രാത്രി ഡിം ലൈറ്റ് ഉപയോഗിക്കണമെന്നാണ് പൊലീസിന്റെ നിര്‍ദേശം.
Read Also: കസ്റ്റഡിയിൽ എടുക്കുന്ന വാഹനങ്ങൾ ഉചിത സമയത്തിനുള്ളിൽ വിട്ടുനൽകണം; സുപ്രിംകോടതി
കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
അഭ്യര്‍ത്ഥനയല്ല, അപേക്ഷയാണ്.
രാത്രിയില്‍ വാഹനം ഓടിക്കുന്നവര്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ് എതിരെ വരുന്ന വാഹനത്തിന്റെ ഹെഡ് ലൈറ്റില്‍ നിന്നുള്ള അതിതീവ്ര പ്രകാശം. ഹൈബീം ഹെഡ് ലൈറ്റ് കാരണം ഡ്രൈവറുടെ കാഴ്ച്ച മറഞ്ഞുണ്ടാകുന്ന അപകടങ്ങള്‍ ദിനംപ്രതി വര്‍ദ്ധിച്ചു വരികയാണ്. ആയതിനാല്‍ റോഡില്‍ കഴിവതും ഡിം ലൈറ്റ് ഉപയോഗിക്കുക
Story Highlights: kerala police about dim lights while night drive
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here