രാജവെമ്പാലയെ ഷാംപൂ തേച്ച് കുളിപ്പിക്കുന്ന യുവാവ്; വിഡിയോ വൈറൽ

സോഷ്യൽ മീഡിയയിൽ പലതരത്തിലുള്ള വിഡിയോകളാണ് പലപ്പോഴും വൈറലാകുന്നത്. അക്കൂട്ടത്തില്‍ പാമ്പുകളുടെ വിഡിയോകള്‍ കാണാന്‍ കാഴ്ചക്കാര്‍ ഏറെയാണ്. ചിലര്‍ക്ക് പാമ്പുകളെ ഭയമായിരിക്കും. എന്നാല്‍ പാമ്പുകളെ പരിചരിക്കുന്നവരുമുണ്ട്. അത്തരമൊരു വിഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
വൈറലാകുന്ന വിഡിയോ കണ്ടാൽ കാണുന്നവരുടെ ഹൃദയമിടിപ്പ് കൂടും എന്ന കാര്യത്തിൽ സംശയം വേണ്ട. തുടക്കം കണ്ടാൽ ആരുടെയും ഹൃദയമിടിപ്പ് കൂടും. വീഡിയോയിൽ കാണാം വെള്ള നിറത്തിലുള്ള ടൈൽസിനു മുകളിൽ ഒരു രാജവെമ്പാലയെ കുളിപ്പിക്കുകയാണ് യുവാവ്. അതും ലോകത്തിലെ ഏറ്റവും വിഷം കൂടിയ ഇനത്തിലുള്ള ഈ രാജവെമ്പാലയെ. ഷാംപൂ തേച്ചാണ് രാജവെമ്പാലയെ കുളിപ്പിക്കുന്നത്. കാണാൻ അതിലേറെ രസം ഒരു പ്രതികരണവുമില്ലാതെ കുളി ആസ്വദിക്കുന്ന രാജവെമ്പാലയെയാണ്. അയാൾ ഷാംപൂ ഉപയോഗിച്ച് തടവിയാണ് രാജവെമ്പാലയെ കുളിപ്പിക്കുന്നത്.
Read Also: പാലക്കാട് 12 അടി നീളമുള്ള രാജവെമ്പാലയെ പിടികൂടി
See the bond between the snake and the person.
— D Prasanth Nair (@DPrasanthNair) November 16, 2022
The background Malayalam song is a movie song where the father gives bath to his kid
Rcvd from WA pic.twitter.com/3RqUfhZINt
എന്നാൽ വിഡിയോ കണ്ട ചിലർ അതിന്റെ വാ അടച്ചു വച്ചിരിക്കുന്നത് കൊണ്ടാണ് അത് ആക്രമിക്കാത്തത് എന്നൊക്കെയുള്ള കമന്റുകളും നൽകുന്നുണ്ട്. എന്തായാലും വീഡിയോ ഞെട്ടിക്കുന്നതാണ് എന്നതിൽ സംശയം വേണ്ട. ഏതാണ്ട് 45 സെക്കൻഡ് ദൈർഘ്യമുള്ള ഈ ക്ലിപ്പ് ഇതിനോടകം നിരവധി പേര്‍ കണ്ടു കഴിഞ്ഞു.
Story Highlights: Man shown bathing king cobra like his child
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here