തിരൂരിൽ 4 വയസ്സുകാരനെ തെരുവ് നായ ആക്രമിച്ച സംഭവം; പരുക്കേറ്റ കുട്ടിയുടെ ശസ്ത്രക്രിയ ഇന്ന്

മലപ്പുറം തിരൂർ താനാളൂരിൽ 4 വയസ്സുകാരനെ തെരുവ് നായ ആക്രമിച്ച സംഭവത്തിൽ പരിക്കേറ്റ കുട്ടിയുടെ ശസ്ത്രക്രിയ ഇന്ന്. തലക്കും, സ്വകാര്യ ഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റ കുട്ടി കോഴിക്കോട് മെഡിക്കൽ കേളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അതെ സമയം ഇന്ന് ചേരുന്ന താനാളൂർ ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയോഗത്തിൽ പ്രതിപക്ഷം തെരുവ് നായ ശല്യം മുഖ്യ അജണ്ടയായി കൊണ്ടുവരും. ( tirur 4 year old attacked by stray dog surgery today )
തലയിലെ മുടിയുടെ ഭാഗം കടിച്ച് എടുത്ത നായകൂട്ടം കുട്ടിയുടെ സ്വകാര്യ ഭാഗങ്ങൾ കടിച്ച് കീറിയിട്ടുണ്ട്.കൂടാതെ ശരീരത്തിൽ 40 ഓളം ആഴത്തിലുളള മുറിവുകളും ഉണ്ട്. ഈ സാഹചര്യത്തിലാണ് കോഴിക്കോട് മെഡിക്കൽ കേളേജിൽ അടിയന്തര ശസ്ത്രക്രിയ നടത്തുന്നത്.ആദ്യം തിരൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ച കുട്ടിക്ക് പ്രാധാമിക ചികിത്സ നൽകി മെഡിക്കൽ കേളേജിലേക്ക് മാറ്റുകയായിരുന്നു. വിഷയം ഇന്ന് ചേരുന്ന താനാളൂർ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ വിഷദമായി ചർച്ച ചെയ്‌തേക്കും.
പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്നും വിഷയത്തിൽ അടിയന്തര നടപടി വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് അടിയന്തര പ്രേമേയ നേട്ടീസ് നൽകും.
രാവിലെ 11 മണിക്കാണ് കൗൺസിൽ യോഗം. ഇന്നലെ പുലർച്ചെ 6.30 ഓടെയാണ് താനാളൂർ വട്ടത്താണി-കമ്പനിപ്പടി പടിഞ്ഞാറുഭാഗത്ത് താമസിക്കുന്ന കുന്നത്ത് പറമ്പിൽ റഷീദ്-റസിയ ദമ്പതികളുടെ മകൻ മുഹമ്മദ് റിസ്വാനെ തെരുവ് നായക്കൾ കൂട്ടത്തോടെ അക്രമിച്ചത്.
Story Highlights: tirur 4 year old attacked by stray dog surgery today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here