Advertisement

തമിഴില്‍ എല്ലാം മാറി, എന്നെ അമ്മ എന്നാണ് വിളിക്കുന്നത്, കേരളം ഒട്ടും മാറിയിട്ടില്ല; ഷക്കീല പറയുന്നു

November 20, 2022
3 minutes Read
Shakeela opens up about her acceptance in malayalam

ഷക്കീല പങ്കെടുക്കാനിരുന്ന ട്രെയിലര്‍ ലോഞ്ച് പരിപാടിക്ക് അനുമതി പിന്‍വലിച്ച കോഴിക്കോട്ടെ മാളിന്റെ നടപടി വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചിരിക്കുന്നത്. ഷക്കീലയെ കാണാനെത്തുന്ന ആളുകളെ നിയന്ത്രിക്കാനാവില്ലെന്നാണ് ഇതുസംബന്ധിച്ച് മാള്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം. കേരളത്തില്‍ തനിക്ക് ലഭിക്കാത്ത സ്വീകാര്യതയെ പറ്റിയും തമിഴില്‍ ലഭിക്കുന്ന അംഗീകാരങ്ങളെ പറ്റിയും മനസുതുറക്കുകയാണ് ഷക്കീല. (Shakeela opens up about her acceptance in malayalam)

ട്വന്റിഫോറിന് നല്‍കിയ അഭിമുഖത്തില്‍ നിന്ന്:

‘കേരളത്തിലെ പരിപാടിയില്‍ നിന്ന് ഒഴിവാക്കിയെന്ന് കേട്ടപ്പോള്‍ വിഷമം തോന്നി. കേരളം ഇത്രകാലം കഴിഞ്ഞിട്ടും ഒട്ടും മാറിയിട്ടില്ലെന്നാണ് ഞാന്‍ കരുതുന്നത്. നല്ല കഥാപാത്രങ്ങളൊക്കെ തന്നെ അഡ്വാന്‍സും തന്ന് അതെല്ലാം കഴിഞ്ഞ് എന്നെ വിളിക്കാതിരിക്കുന്ന നിരവധി സിനിമാക്കാര്‍ മലയാളത്തിലുണ്ട്. ഒരു സൗത്ത് ഇന്ത്യന്‍ നടിയെന്ന നിലയില്‍, ഞാന്‍ പണ്ട് കുറേ സിനിമകള്‍ ചെയ്തു. മോശമായ സിനിമകള്‍ ഞാന്‍ ചെയ്യുന്നത് മലയാളികള്‍ക്ക് ഇഷ്ടമല്ലെന്നാണ് കരുതുന്നത്. അതെന്നോടുള്ള സ്‌നേഹമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അങ്ങനെ പോസിറ്റീവായി ഞാന്‍ ഇപ്പോഴും ചിന്തിക്കുന്നു. ഞാന്‍ നല്ല സിനിമകള്‍ ചെയ്യണമെന്നുകരുതിയാണ് മലയാളികള്‍ എന്നെ അവോയ്ഡ് ചെയ്യുന്നത്.

തമിഴില്‍ കുക്കിങ് അടക്കം പല ടി വി പരിപാടികളും ഞാന്‍ തുടങ്ങി. അവിടെ എന്നെ എല്ലാവരും അമ്മ എന്നാണ് വിളിക്കുന്നത്. തമിഴ്‌നാട്ടില്‍ എല്ലാം മാറി…എനിക്കൊരു യൂട്യൂബ് ചാനലുണ്ട്. അതിലെ കമന്റ്‌സില്‍ പോലും ഞാനവവര്‍ക്ക് അമ്മയാണ്. പക്ഷേ കേരളത്തില്‍ എല്ലാം മാറിയെന്ന് കരുതിയെങ്കിലും അങ്ങനെയല്ല. ഇവിടെ വന്ന് കാല് കുത്തുന്നതിന് മുന്‍പേ പരിപാടിയില്‍ നിന്ന് ഒഴിവാക്കിയത് ഞാനറിഞ്ഞു. എന്നെ വേണ്ടെന്ന് പറഞ്ഞപ്പോഴും കാരണം പോലും എനിക്ക് മനസിലായി. വിഷമം തോന്നി….

Read Also: ഷക്കീലയുടെ ബയോപിക്ക്; ടീസർ പുറത്ത്

ഇനിയൊരു മടങ്ങിപ്പോക്ക് എനിക്കില്ല. 22 വര്‍ഷവും എനിക്ക് കിട്ടിയ സിനിമകളാണ് ഞാന്‍ ചെയ്തത്. നിങ്ങള്‍ തന്നെയാണ് ആ സിനിമകളൊക്കെ കണ്ടതും എന്നെ സ്റ്റാറാക്കിയതും. എല്ലാം മാറും. 20 വര്‍ഷങ്ങളായി ഈ സിനിമകളൊക്കെ ഞാനുപേക്ഷിച്ചിട്ട്. എന്നിട്ടും എന്നെ സ്വീകരിക്കാത്തതെന്താണെന്ന് മനസിലാകുന്നില്ല. മലയാളത്തില്‍ നിന്ന് നിരവധി പേര്‍ തമിഴിലേക്ക് എത്തുന്നുണ്ട്. ഞങ്ങള്‍ അവരെ നന്നായി സ്വീകരിക്കാറുണ്ട്. പക്ഷേ തമിഴില്‍ നിന്ന് മലയാളത്തിലെത്തി നല്ല സ്വീകരണം കിട്ടുന്ന ആരാണുള്ളത്? ‘. ഷക്കീല പറയുന്നു.

Read Also: ഷക്കീലയെ പങ്കെടുപ്പിക്കാനാവില്ല; ഒമർ ലുലു ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനുള്ള അനുമതി നിഷേധിച്ച് മാൾ അധികൃതർ

കോഴിക്കോട്ടെ മാളില്‍ ഇന്നലെ വൈകീട്ട് 7.30 നാണ് പരിപാടി നിശ്ചയിച്ചിരുന്നത്. മുന്‍കൂട്ടി അനുവാദം വാങ്ങിയ ശേഷമായിരുന്നു നിശ്ചയിച്ചത്. എന്നാല്‍ ഷക്കീലയാണ് മുഖ്യാതിഥി എന്ന് അറിഞ്ഞതോടെ അധികൃതര്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയായിരുന്നു.

Story Highlights: Shakeela opens up about her acceptance in malayalam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top