Advertisement

ശശി തരൂരിന് വിലക്കില്ല, യൂത്ത് കോണ്‍ഗ്രസ് പിന്മാറിയതിന്‍റെ കാരണം അവരോട് ചോദിക്കണം; വി.ഡി സതീശന്‍

November 20, 2022
2 minutes Read

ശശി തരൂരിന്‍റെ മലബാര്‍ പര്യടനത്തിന് കോണ്‍ഗ്രസില്‍ വിലക്കുണ്ടെന്ന വാര്‍ത്തകളോട് പ്രതികരിച്ച് വി.ഡി സതീശന്‍. ശശി തരൂരിന് യാതൊരു വിലക്കുമില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു. ഒരു തടസവും ഒരു നേതാവിനും ഉണ്ടാവില്ല. യൂത്ത് കോണ്‍ഗ്രസ് പിന്മാറിയതിനെ കുറിച്ച് അവരോട് ചോദിക്കണണെന്ന് പ്രതികരിച്ചു.

തരൂർ വിഷയത്തിൽ കെപിസിസി പ്രസിഡന്റ്‌ നയം വ്യക്തമാക്കിയിട്ടുണ്ടെന്നും കോൺഗ്രസിൽ അങ്ങനെ ആരെയും ഒഴിവാക്കാൻ ആവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ശശി തരൂർ സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാവുന്നതിൽ മുതിർന്ന നേതാക്കൾക്ക് ആശങ്ക ഉണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് നോ കമന്‍സ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

Read Also: എതിര്‍ നീക്കങ്ങളെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ കാണും; തന്നെ ഒതുക്കാന്‍ ആര്‍ക്കുമാകില്ലെന്ന് ശശി തരൂര്‍ എംപി

ഇതിനിടെ തരൂരിൻ്റെ പരിപാടിയിൽ ആർക്ക് വേണമെങ്കിലും പങ്കെടുക്കാമെന്ന് കെ.മുരളീധരൻ പറഞ്ഞു. ആർക്കും വിലക്കില്ല. പരിപാടി പങ്കെടുക്കുന്നവർക്കെതിരെ ഒരു നടപടിയും എടുക്കില്ല. ശശി തരൂരിനെ മാറ്റിനിർത്തി കേരളത്തിൽ പൊളിറ്റിക്സില്ല. പലരും പാര പണിയാൻ നോക്കുന്നുണ്ട്. തനിക്കെതിരെയും പാര പണിയാൻ നോക്കിയിരുന്നു. എന്നാൽ ഒന്നും നടക്കില്ലെന്നും മുരളീധരൻ വ്യക്തമാക്കി.

Story Highlights: V D Satheesan on Shashi Tharoor’s malabar tour

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top