ലോകകപ്പ് പ്രവചന മത്സരവുമായി കാർഗോ കമ്പനി

ലോകകപ്പ് പ്രവചന മത്സരവുമായി പ്രമുഖ കാർഗോ കമ്പനിയായ എബിസി കാർഗോ. ബിഎംഡബ്യു എക്സ് 1 ഉൾപ്പെടെയുളള സമ്മാനങ്ങളാണ് വിജയികൾക്കായി ഒരുക്കിയിരിക്കുന്നത് മത്സരത്തിന് നാളെ തുടക്കമാവും ( World Cup predictions 2022 ABC Cargo ).
Read Also: പ്രചാരണം അടിസ്ഥാന രഹിതം; ശശി തരൂരിന് വിലക്കില്ലെന്ന് കെ.സുധാകരൻ
ലോകകപ്പ് ആവേശം ലോകമെങ്ങും നിറയുമ്പോൾ ഫുട്ബൾ പ്രവചനമത്സരവുമായി രംഗത്തെത്തുകയാണ് പ്രമുഖ കാർഗോ കമ്പനിയായ എബിസി കാർഗോ. എബിസി കാർഗോയുടെ മൈഎബിസി എന്ന ആപ്ലിക്കേഷനിലൂടെ യുഎഇയിലുളളവർക്ക് സൗജന്യമായി മത്സരത്തിൽ പങ്കെടുക്കാനുളള അവസരമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.
മെഗാ സമ്മാനമായി ബിഎംഡബ്യു എക്സ് വണ്ണാണ് സമ്മാനമായി ഒരുക്കിയിരിക്കുന്നത്. കൂടാതെ രണ്ടാം സമ്മാനമായി 50 ഗ്രാം ഗോൾഡിൽ തീർത്ത ഗോൾഡൻ ബോൾ, മൂന്നാം സമ്മാനമായി 25 ഗ്രാം ഗോൾഡിൽ തീർത്ത ഗോൾഡൻ ബൂട്ട് എന്നിവ ലഭിക്കും.
Read Also: ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായുളള ദുബായ് റൺ നാളെ
ഇത് കൂടാതെ ടൂർണമെന്റിലെ 64 മത്സരങ്ങളുടെ പ്രവചനങ്ങൾക്കും വെവ്വേറെ
64 സാംസങ് സ്മാർട്ട് ഫോണുകളും നൽകുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. ഏറ്റവും കൂടുതൽ ശരിയായ പ്രവചനങ്ങൾ നോക്ക്ഔട്ട് സ്റ്റേജിൽ നടത്തുന്ന വ്യക്തിയായിരിക്കും മെഗാ സമ്മാനത്തിന് അർഹത നേടുക. ഫൈനലിനു ശേഷം നടക്കുന്ന ചടങ്ങിൽ സമ്മാനവിതരണം നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.
Story Highlights: World Cup predictions 2022 ABC Cargo
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here