ഉദയ്പൂരിൽ ഒരു കുടുംബത്തിലെ 6 പേർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

രാജസ്ഥാനിലെ ഉദയ്പൂരിൽ നാല് കുട്ടികളടക്കം ഒരു കുടുംബത്തിലെ ആറ് പേരെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗോഗുണ്ട നഗരത്തിലെ വീട്ടിലെ മുറിയിൽ നിന്നാണ് ദമ്പതികളുടെയും നാല് കുട്ടികളുടെയും മൃതദേഹങ്ങൾ കണ്ടെടുത്തത്. സ്ത്രീയെയും കുട്ടികളിൽ ഒരാളെയും പരുക്കുകളോടെ തറയിൽ കിടക്കുന്നതായും ബാക്കിയുള്ളവരെ സീലിംഗിൽ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി.
പ്രകാശ് ഗമേതി, ഭാര്യ ദുർഗ ഗമേതി, പ്രായപൂർത്തിയാകാത്ത ഇവരുടെ നാല് കുട്ടികൾ എന്നിവരാണ് മരിച്ചത്. രണ്ട് സഹോദരന്മാരുടെ അടുത്താണ് പ്രകാശിന്റെ താമസം. വീട്ടുകാർ ഗേറ്റ് തുറക്കാത്തതിനെ തുടർന്ന് പ്രകാശിന്റെ സഹോദരൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഉദയ്പൂർ റൂറൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Story Highlights : 6 members of family found dead in Udaipur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here