ആലുവയിൽ ലോകകപ്പ് റാലിയിൽ പങ്കെടുത്ത 30 ഓളം വാഹനങ്ങൾക്കെതിരെ നടപടി

ആലുവയിൽ ലോകകപ്പ് റാലിയിൽ പങ്കെടുത്ത് നിയമ ലംഘനം നടത്തിയ വാഹനങ്ങൾക്കെതിരെ നടപടി. അപകടകരമായി വാഹനമോടിച്ച മുപ്പതോളം വാഹനങ്ങൾക്കെതിരെയാണ് നടപടി. ( aluva world cup rally 30 booked )
ചെറിയ കുട്ടികൾ ഓടിച്ച വാഹനങ്ങൾ, അഭ്യാസപ്രകടനം നടത്തിയ ഓട്ടോറിക്ഷകൾ, അപകടകരമാം വിധം ഡോറുകളും ഡിക്കിയും തുറന്ന് സാഹസിക പ്രകടനം നടത്തിയ കാറുകൾ, സൈലൻസറിൽ ചവിട്ടി നിന്ന് അഭ്യാസ പ്രകടനം നടത്തിയ ടൂ വീലറുകൾ എന്നീ വാഹനങ്ങളുടെ ഉടമകൾക്കെതിരെയാണ് കേസ്.
അപകടകരമായി വാഹനമോടിച്ചതുമായി ബന്ധപ്പെട്ട് പത്തോളം വാഹന ഉടമകളെ പൊലീസ് വിളിച്ച് വരുത്തിയിട്ടുണ്ട്. കൂടുതൽ വാഹനങ്ങളുള്ളതിനാൽ ഇതിന്റെ ദൃശ്യങ്ങൾ മോട്ടോർ വാഹന വകുപ്പിന് കൈമാറി.
Story Highlights: aluva world cup rally 30 booked
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here