Advertisement

ത്വലാഖ് ചൊല്ലിയ ഭര്‍ത്താവ് ഭാര്യക്ക് 31, 98000 രൂപ നഷ്ടപരിഹാരം നല്‍കണം; ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്

November 21, 2022
2 minutes Read
divorced husband compensation wife High Court

ത്വലാഖ് ചൊല്ലിയ ഭര്‍ത്താവിനോട് ഭാര്യക്ക് 31, 98000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. എറണാകുളം പള്ളിക്കര സ്വദേശി ഷിഹാബാണ് ഭാര്യയ്ക്ക് നഷ്ടപരിഹാരം നല്‍കേണ്ടത്. കേരളത്തില്‍ ആദ്യമായാണ് ഇത്രയും ഉയര്‍ന്ന തുക നഷ്ടപരിഹാരം നല്‍കാന്‍ കോടതി നിര്‍ദ്ദേശിക്കുന്നത്.

ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ത്വലാഖ് കേസില്‍ നഷ്ടപരിഹാരം നല്‍കണമെന്ന കളമശേരി മജിസ്‌ട്രേറ്റ് കോടതിയുടെ വിധി ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു.

Read Also: അരുന്ധതി റോയിയെ യുഎപിഎ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി

2008 രജിസ്റ്റര്‍ ചെയ്ത വിവാഹം 2013 ല്‍ ഷിഹാബ് ത്വലാഖ് ചൊല്ലി വേര്‍പെടുത്തുകയായിരുന്നു. വിദേശത്ത് ജോലിയുള്ള ഭര്‍ത്താവിന് മാസം രണ്ടുലക്ഷം രൂപ ശമ്പളം ഉണ്ടെന്നും അതിനനുസരിച്ച നഷ്ടപരിഹാരം വേണമെന്നുമായിരുന്നു യുവതിയുടെ ആവശ്യം. ഇത് പരി​ഗണിച്ചാണ് ഇത്രയും വലിയ തുക നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടത്.

Story Highlights : divorced husband must pay compensation to wife; High Court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top