പരിസ്ഥിതി മേഖലയിലെ സൗദി സംരംഭങ്ങള്‍ക്ക് പിന്തുണ; പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന് ഓണററി ഡോക്ടറേറ്റ്

സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന് തായ്ലന്‍ഡിലെ കസെറ്റ്സാര്‍ട്ട് യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് ബിരുദം നല്‍കി ആദരിച്ചു. ഭൂവിജ്ഞാന മേഖലയിലെ സുസ്ഥിര വികസനത്തിനാണ് ഡോക്ടറേറ്റ് സമ്മാനിച്ചത്. കസെറ്റ്സാര്‍ട്ട് യൂണിവേഴ്സിറ്റി കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. ക്രിസനാപോങ് കിരാത്തികരയെയും കൗണ്‍സില്‍ അംഗങ്ങളും ചേര്‍ന്ന് സൗദി കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാനെ സ്വീകരിച്ചു. (Saudi Crown Prince receives honorary doctorate)
പാരിസ്ഥിതിക മേഖലയില്‍ സൗദി സംരംഭങ്ങള്‍ക്കു നല്‍കിയ പിന്തുണയും സുസ്ഥിര വികസനം ലക്ഷ്യമാക്കിയുളള ക്രിയാത്മക നയരൂപീകരണവും മാതൃകാപരമാണെന്ന് യൂനിവേഴ്സിറ്റി ചെയര്‍മാന്‍ പറഞ്ഞു.കാലാവസ്ഥാ വെല്ലുവിളികള്‍ നേരിടുന്നതിനും പരിസ്ഥിതി സംരക്ഷിച്ചു നടത്തുന്ന വികസനവുമാണ് പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്റെ ഭൂ വികസന നയം. കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കുന്നതിനുളള സൗദിയുടെ പദ്ധതിയും ശ്രദ്ധേയമാണ്.
Read Also: ഖത്തർ ലോകകപ്പ്; ഇക്വഡോർ നേടിയ ആദ്യ ഗോൾ വാർ നിയമത്തിൽ മുങ്ങി
സൗദി ഊര്‍ജ മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍. അന്ത്രിമാരായ പ്രിന്‍സ് തുര്‍ക്കി ബിന്‍ മുഹമ്മദ് ബിന്‍ ഫഹദ്, അബ്ദുല്‍ അസീസ് ബിന്‍ സൗദ് ബിന്‍ നായിഫ്, പ്രിന്‍സ് അബ്ദുള്ള ബിന്‍ ബന്ദര്‍, പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ തായ്ലന്‍ഡിലെ സൗദി അംബാസഡര്‍ അബ്ദുറഹ്‌മാന്‍ അല്‍സുഹൈബാനി എന്നിവരരും മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്തു.
Story Highlights: Saudi Crown Prince receives honorary doctorate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here