Advertisement

‘ഇഞ്ചോടിഞ്ച് പോരാട്ടം’; വെയിൽസ് യുഎസ്എ മത്സരം സമനിലയില്‍

November 22, 2022
3 minutes Read

ഖത്തർ ലോകകപ്പിൽ യുഎസ്എ-വെയിൽസ് മത്സരം സമനിലയിൽ. വെയിൽസിനെതിരെ കരുത്തരായ യുഎസ്എ ആദ്യ പകുതിയിൽ ഗോൾ നേടിയപ്പോൾ. രണ്ടാം പകുതിയിൽ മത്സരത്തിന്റെ 82 ആം മിനിറ്റിൽ സൂപ്പർ താരം ഗാരെത് ബെയ്ലിന്റെ പെനാലിറ്റിയിലൂടെ വെയിൽസിന് ആദ്യ ഗോൾ പിറന്നു. തിമോത്തി വിയയിലൂടെയായിരുന്നു യുഎസ്എ ആദ്യ ഗോൾ നേടിയത്. മത്സരത്തിന്റെ 36 ആം മിനിറ്റിലായിരുന്നു ആദ്യ ഗോൾ നേടിയത്.(fifa world cup 2022 usa vs wales group b match)

വെയിൽസ് താരങ്ങൾ ആദ്യ പകുതിയിൽ തന്നെ പന്ത് കിട്ടാതെ വലയുന്നതാണ് കാണാനായത്. പാസുകളുടെ കൃത്യത തന്നെയായിരുന്നു യുഎസ്എ നിരയുടെ മികവ്. യു.എസ് തന്നെയാണ് ആധിപത്യം പുലർത്തി തുടങ്ങിയത്. എന്നാൽ എന്നാല്‍ ആദ്യ പകുതിയില്‍ കണ്ട വെയ്ല്‍സായിരുന്നില്ല രണ്ടാം പകുതിയില്‍.

Read Also: ഖത്തർ ലോകകപ്പ്; ഇക്വഡോർ നേടിയ ആദ്യ ​ഗോൾ വാർ നിയമത്തിൽ മുങ്ങി

രണ്ടാം പകുതിയിൽ കൂടതൽ ആക്രമണം വെയിൽസ് താരങ്ങളിൽ നിന്നുമാണ് ഉണ്ടായതും മത്സരം യു.എസ് ജയിക്കുമെന്ന് ഉറപ്പായ ഘട്ടത്തിൽ മത്സരത്തിന്റെ 82 ആം മിനിറ്റിൽ ഗാരെത് ബെയ്ലിലൂടെ വെയിൽസ് ആദ്യ ഗോൾ നേടി മത്സരം 1-1 എന്ന നിലയിലാക്കി.

ഡാനിയല്‍ ജെയിംസിനെ പിന്‍വലിച്ച് കിഫെര്‍ മൂറിനെ കളത്തിലിറക്കിയാണ് വെയ്ല്‍സ് തുടങ്ങിയത്. ആദ്യ പകുതിയിലെ പ്രശ്‌നങ്ങള്‍ മാറ്റിവെച്ച് ആത്മവിശ്വാസത്തോടെ രണ്ടാം പകുതിയിലിറങ്ങിയ വെയ്ല്‍സ് തുടക്കത്തില്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തി.കോണര്‍ റോബര്‍ട്‌സും ഹാരി വില്‍സണും ആരോണ്‍ റാംസിയും ചേര്‍ന്ന മുന്നേറ്റങ്ങള്‍ വെയ്ല്‍സിന് മികച്ച അവസരങ്ങള്‍ ഒരുക്കിക്കൊണ്ടിരുന്നു.

എന്നാല്‍ 80-ാം മിനിറ്റിലെ വെയ്ല്‍സ് മുന്നേറ്റം തടയാന്‍ യുഎസ് താരം വാക്കര്‍ സിമ്മെര്‍മാൻ ബോക്‌സില്‍ ഗാരെത് ബെയ്‌ലിനെ വീഴ്ത്തി. റഫറി പെനാല്‍റ്റി സ്‌പോട്ടിലേക്ക് വിരല്‍ ചൂണ്ടി. 82-ാം മിനിറ്റില്‍ വെയ്ല്‍സ്സിന് വേണ്ടി ബെയ്‌ലെടുത്ത കിക്ക് പന്ത് വലയില്‍ എത്തിച്ച് മത്സരം വെയ്ല്‍സ് ഒപ്പത്തിനൊപ്പമായി.

അതേസമയം ചരിത്രത്തിലെ രണ്ടാമത്തെ ലോകകപ്പ് മത്സരത്തിനൊരുങ്ങി വെയിൽസ്. 64 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വെയിൽസ് ലോകകപ്പ് മത്സരത്തിനിറങ്ങുന്നത്. 1958ലാണ് വെയിൽസ് ഇതിനുമുമ്പ് ലോകകപ്പ് കളിച്ചത്. എന്നാൽ യുഎസ് ആവട്ടെ 2014-ൽ ആണ് അവസാനമായി ലോകകപ്പ് കളിച്ചത്.

ലോകകപ്പിന്റെ രണ്ടാം ദിനത്തിലെ ആദ്യ മത്സരത്തിൽ കരുത്തരായ ഇംഗ്ലണ്ടിനെ നേരിടാനിറങ്ങിയ ഇറാന് വമ്പൻ തോൽവിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്. രണ്ടിനെതിരെ ആറ് ഗോളുകൾക്കാണ് ഇംഗ്ലണ്ട് വിജയിച്ചത്. ലോകകപ്പ് ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തിൽ നെതർലൻഡ്സ് ഏകപക്ഷീയമായ രണ്ട് ഗോളിന് സെനഗലിനെ തകർത്തു. മത്സരത്തിൻറെ രണ്ടാം പകുതിയുടെ അവസനമാണ് രണ്ട് ഗോളും പിറന്നത്.

Story Highlights : fifa world cup 2022 usa vs wales group b match

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top