ടി20 പരമ്പര ഇന്ത്യക്ക്; മൂന്നാം മത്സരം മഴയെ തുടർന്ന് സമനിയലിൽ

ന്യൂസിലന്‍റിനെതിരെയുള്ള ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ. മൂന്നാം മത്സരം മഴയെ തുടർന്ന് സമനിയലിൽ അവസാനിച്ചു. 161 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 9 ഓവറിൽ 4 വിക്കറ്റിൽ 75 റൺസ് എന്ന നിലയിൽ നിൽക്കേയാണ് കളി നിർത്തിയത്. നേരത്തെ രണ്ടാം മത്സരം വിജയിച്ച ടീം പരമ്പരയിൽ മുന്നിൽ എത്തിയിരുന്നു.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡ് രണ്ട് പന്തുകള്‍ ബാക്കി നില്‍ക്കേ 160 റണ്‍സിന് പുറത്തായി. ഡെവൺ കോൺവേയും(59) ഗ്ലെൻ ഫിലിപ്‌സും(54) നേടിയ അർദ്ധ സെഞ്ച്വറിയുടെ ബലത്തിലാണ് ടീം പൊരുതാവുന്ന സ്‌കോറിൽ എത്തിയത്. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് സിറാജ് നാലോവറില്‍ 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റുകള്‍ സ്വന്തമാക്കി. അര്‍ഷദീപ് 37 റണ്‍സ് വഴങ്ങിയാണ് നാല് വിക്കറ്റുകള്‍ പിഴുത്ത്.
മറുപടി ബാറ്റിങ്ങിൻ്റെ തുടക്കത്തിൽ ഇഷാന്‍ കിഷനെ(10) ഇന്ത്യക്ക് നഷ്ടമായി. ഋഷഭ് പന്ത്(11) ശ്രേയസ്സ് അയ്യര്‍(0) എന്നിവരെ തുടര്‍ച്ചയായി പുറത്താക്കി ടിം സൗത്തി ഇരട്ട പ്രഹരമേല്‍പ്പിച്ചു. പവര്‍പ്ലേക്ക് ശേഷം ഇന്ത്യക്ക് സൂര്യകുമാര്‍ യാദവിനെ(13) നഷ്ടമായി. പതിവില്‍ നിന്നും വിത്യസ്തമായി പവര്‍പ്ലേയില്‍ ഇന്ത്യ 58 റണ്‍സെടുത്തു. 18 പന്തില്‍ 30 റണ്‍സുമായി ഹര്‍ദ്ദിക്കും 9 റണ്‍സുമായി ഹൂഡയും ക്രീസില്‍ നില്‍ക്കുമ്പോള്‍ മഴയെത്തി.
DLS നിയമപ്രകാരം പാര്‍ സ്കോര്‍ 9 ഓവറില്‍ 75 ആയിരുന്നു. ഇന്ത്യയും ആ സ്കോറില്‍ ആയതിനാല്‍ മത്സരം സമനിലയായി. ഒരു റണ്‍ കൂടുതല്‍ എടുത്തിരുന്നെങ്കില്‍ ഇന്ത്യ വിജയിക്കുമായിരുന്നു.
Story Highlights : IND vs NZ 2022
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here