Advertisement

തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ വൃശ്ചികോത്സവത്തിന് കൊടിയേറി

November 22, 2022
1 minute Read
sree poornathrayeesa temple vrischikoltsav

തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ വൃശ്ചികോത്സവത്തിന് കൊടിയേറി. എട്ട് ദിവസം നീണ്ടു നിൽക്കുന്ന ഉത്സവ പരിപാടികൾ, നാഗസ്വരവിദ്വാൻ ആർ. ജയശങ്കർ ഉദ്ഘാടനം ചെയ്തു. ( sree poornathrayeesa temple vrischikoltsav )

എട്ട് ദിവസം നീണ്ടു നിൽക്കുന്ന വൃശ്ചികോത്സവത്തിനാണ് തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രത്തിൽ തുടക്കമായത്. തന്ത്രികുടുംബമായ പുലിയന്നൂർ ഇല്ലത്ത് അനുജൻ നാരായണൻ നമ്പൂതിരിപ്പാട് കൊടിയേറ്റ് കർമ്മം നടത്തി. സംഗീതജ്ഞൻ പ്രഫ. ആർ കുമാര കേരളവർമ്മ, കഥകളി ആചാര്യൻ ഫാക്ട് പത്മനാഭൻ, മേളം കലാകാരൻ തിരുവല്ല രാധാകൃഷ്ണൻ എന്നിവർക്ക് ശ്രീപൂർണ്ണത്രയീശ പുരസ്‌കാരം സമ്മാനിച്ചു. തൃപ്പൂണിത്തുറ ങഘഅ കെ. ബാബു മുഖ്യാതിഥിയായി.

കൊച്ചിൻ ദേവസ്വം ബോർഡും, ശ്രീ പൂർണ്ണത്രയീശ ഉപദേശക സമിതിയും ചേർന്നാണ് ഉത്സവം സംഘടിപ്പിക്കുന്നത്. പതിനഞ്ച് ഗജവീരൻമാർ ഉത്സവത്തിന് മാറ്റുകൂട്ടാനെത്തും. പഞ്ചാരിമേളവും, നടപ്പുരമേളവും,കച്ചേരിയും കഥകളിയും, മറ്റ് ക്ഷേത്രകലകളും ഒരു മതിൽ കെട്ടിനുള്ളിൽ നിറയുകയാണ് തൃപ്പൂണിത്തുറയിൽ.

Story Highlights : sree poornathrayeesa temple vrischikoltsav

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top