ലഹരി വില്‍പ്പന ചോദ്യം ചെയ്തു; സിപിഐഎം ബ്രാഞ്ച് അംഗമുള്‍പ്പെടെ രണ്ട് പേരെ കൊലപ്പെടുത്തി

കണ്ണൂര്‍ തലശ്ശേരിയില്‍ ലഹരി വില്‍പ്പന ചോദ്യം ചെയ്ത രണ്ടുപേരെ കുത്തിക്കൊലപ്പെടുത്തി. നെട്ടൂര്‍ ഇല്ലിക്കുന്ന് സ്വദേശിയായ കെ.ഖാലിദ്, ഖാലിദിന്റെ സഹോദരി ഭര്‍ത്താവ് പൂവനാഴി ഷമീര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. പരുക്കേറ്റ ഷാനിബിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലഹരി വില്‍പ്പന ചോദ്യം ചെയ്തതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക വിവരം. കൊല്ലപ്പെട്ട ഷമീര്‍ സിപിഐഎം ബ്രാഞ്ച് അംഗമാണ്.
ഷമീറിന്റെ മകനും ലഹരി മാഫിയ സംഘത്തെ ചോദ്യം ചെയ്തിരുന്നു. ഇതിലുണ്ടായ വൈരാഗ്യമാണ് കൃത്യത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക വിവരം. തലശേരി സിറ്റി സെന്ററിന് അടുത്ത് വച്ച് ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് സംഭവമുണ്ടായത്. ഷമീറിന്‍രെ മകനെ കഴിഞ്ഞ ദിവസം ലഹരി മാഫിയ സംഘത്തിലെ ജാക്‌സണ്‍ എന്നയാള്‍ മര്‍ദിച്ചിരുന്നു. പാറായി ബാബു, ജാക്‌സണ്‍ എന്നിവരാണ് കൊലപാതക സംഘത്തിലുണ്ടായിരുന്നതെന്നാണ് ചികിത്സയില്‍ കഴിയുന്ന ഷെനീബിന്റെ മൊഴി.
Story Highlights : CPIM branch member and one killed thalassery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here