ഖത്തർ ലോകകപ്പ്: ആദ്യ പകുതിയിൽ ജർമ്മനി മുന്നിൽ

ഫിഫ ലോകകപ്പിൽ വമ്പന്മാരുടെ പോരാട്ടം ആദ്യ പകുതി പിന്നിടുമ്പോൾ ജപ്പാനെതിരെ ജർമ്മനി ഒരു ഗോളിന് മുന്നിൽ. ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ 33 ആം മിനിറ്റിൽ ലഭിച്ച പെനാൽറ്റി എൽകെ ഗുണ്ടോഗൻ ഗോളാക്കി മാറ്റി. ആദ്യ പകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കേ ഹാവെര്‍ട്ട്സ് ഗോള്‍ വലകുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു.
ആദ്യ പകുതിയില്‍ ജർമ്മന്‍ മുന്നേറ്റനിരയെ മികച്ച രീതിയില്‍ പിടിച്ചുകെട്ടാന്‍ ജപ്പാന് സാധിച്ചു. എട്ടാം മിനിറ്റില്‍ തകര്‍പ്പന്‍ കൗണ്ടര്‍ അറ്റാക്കിലൂടെ ജർമ്മനിയെ ഞെട്ടിച്ചുകൊണ്ട് ജപ്പാന്‍ വലകുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് കൊടി ഉയര്‍ത്തി. ആദ്യ പകുതിയില്‍ 11 ഷോട്ടുകളാണ് ജപ്പാന്‍ ഗോള്‍വലയെ ലക്ഷ്യമാക്കി ജർമ്മനി തൊടുത്തത്. ജപ്പാനാകട്ടെ ഒരു ഷോട്ട് പോലും ഉതിര്‍ക്കാനായില്ല.
Story Highlights : Germany vs Japan FIFA World Cup 2022 Live Updates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here