ആരാധകനോട് മോശം പെരുമാറ്റം; റൊണാള്‍ഡോയ്ക്ക് രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്കും പിഴയും

പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്ക്. വിലക്കിന് പുറമേ 50,000 പൗണ്ട് പിഴയും ചുമത്തിയതായി ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു. ഗ്രൗണ്ടിലെയും ആരാധകനോടുള്ള മോശമായ പെരുമാറ്റത്തിനുമാണ് ഫുട്‌ബോള്‍ അസോസിയേഷന്‍ താരത്തിന് വിലക്കേര്‍പ്പെടുത്തിയത്. ഇതോടെ റൊണാള്‍ഡോയ്ക്ക് പ്രീമിയര്‍ ലീഗില്‍ രണ്ട് മത്സരങ്ങള്‍ നഷ്ടമായേക്കും. എന്നാല്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പിന് വിലക്ക് ബാധകമാകില്ല.( Ronaldo banned for two matches and fined)
റൊണാള്‍ഡോയെ പുറത്താക്കിയതിനു പിന്നാലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വില്പനയ്‌ക്കൊരുങ്ങുന്നു. ഉടമകളായ ഗ്ലേസേഴ്‌സ് കുടുംബം ക്ലബ് വില്‍ക്കാനുള്ള ഒരുക്കത്തിലാണെന്ന് വാര്‍ത്താകുറിപ്പിലൂടെ യുണൈറ്റഡ് അറിയിച്ചു. വില്‍ക്കുകയോ പുതിയ നിക്ഷേപം സ്വീകരിക്കുകയോ ചെയ്യുമെന്നാണ് വാര്‍ത്താകുറിപ്പില്‍ പറയുന്നത്. 17 വര്‍ഷമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഉടമകളാണ് ഗ്ലേസേഴ്‌സ് കുടുംബം.
Read Also: ക്രിസ്റ്റ്യാനോയെ പുറത്താക്കിയതിനു പിന്നാലെ മാഞ്ചസ്റ്റർ വില്പനയ്ക്ക്
2005ലാണ് അമേരിക്കന്‍ സ്വദേശികളും വ്യവസായികളുമായ ഗ്ലേസേഴ്‌സ് കുടുംബം മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഏറ്റെടുത്തത്. 934 മില്ല്യണ്‍ ഡോളര്‍ തുക ചെലവഴിച്ചുള്ള കൈമാറ്റത്തിനു ശേഷം ഉടമകള്‍ക്കെതിരെ നിരന്തരം ആരോപണങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നു. 2013ല്‍ ഇതിഹാസ പരിശീലകന്‍ സര്‍ അലക്‌സ് ഫെര്‍ഗൂസന്‍ ക്ലബ് വിട്ടതോടെ ആരാധകരുടെ വിമര്‍ശനങ്ങള്‍ ശക്തമായി. ഫെര്‍ഗൂസനു ശേഷം ക്ലബ് ഇതുവരെ പ്രീമിയര്‍ ലീഗ് കിരീടം നേടിയിട്ടില്ല. 2017നു ശേഷം യുണൈറ്റഡ് ഒരു കിരീടം പോലും നേടിയിട്ടില്ല. പ്രീമിയര്‍ ലീഗ് സീസണില്‍ അഞ്ചാം സ്ഥാനത്താണ് നിലവില്‍ യുണൈറ്റഡ്.
Story Highlights : Ronaldo banned for two matches and fined
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here