Advertisement

ചേട്ടാ മെസിയെ കണ്ടോ? ലൈവ് റിപ്പോർട്ടിംഗിനിടെ മാധ്യമ പ്രവർത്തകനോട് സൗദി ആരാധകൻ: വീഡിയോ വൈറൽ

November 23, 2022
3 minutes Read

ഖത്തർ ലോകകപ്പിൽ കഴിഞ്ഞ ദിവസം സൗദി അറേബ്യയോട് അർജൻ്റീന പരാജയപ്പെട്ടിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളിന് ആയിരുന്നു അർജൻ്റീനയുടെ പരാജയം. ആദ്യ പകുതിയിൽ ലഭിച്ച പെനാലിറ്റി ഗോളാക്കി മാറ്റിയ മെസ്സിയിലൂടെ അർജൻ്റീന മുന്നിട്ടുനിന്ന ശേഷമാണ് പരാജയം ഏറ്റുവാങ്ങിയത്. ഇതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ അടക്കം താരത്തിനും ടീമിനുമെതിരെ വലിയ രീതിയിലുള്ള വിമർശനവും പരിഹാസവും ആണ് നടന്നുകൊണ്ടിരിക്കുന്നത്.

ഇതിനിടയിൽ മത്സരശേഷം ലൈവ് റിപ്പോർട്ട് ചെയ്തുകൊണ്ടിരുന്ന മാധ്യമപ്രവർത്തകരോട് മെസ്സിയെ കണ്ടോ? എന്ന് ചോദിക്കുന്ന സൗദി ആരാധകരുടെ വീഡിയോ വൈറലാകുന്നു. മാധ്യമപ്രവർത്തകന്റെ മൈക്ക് പിടിച്ചു വാങ്ങിയശേഷം മെസ്സിയെ കണ്ടോ എന്ന് ഒരാൾ ചോദിക്കുന്നു, മറ്റുചിലർ പുറകിൽ നിന്ന് മെസ്സി ഉറങ്ങുകയായിരുന്നു എന്ന് ആക്ഷൻ കാണിക്കുന്നുണ്ട്. മറ്റൊരാൾ കളി കാണാൻ വന്ന മുഴുവൻ പേരോടു ചോദിച്ചിട്ടും മെസ്സി എവിടെയാണെന്ന് പറഞ്ഞു തന്നിലെന്നും പരിഹസിക്കുന്നു.

അതേസമയം അര്‍ജന്റീന-സൗദി മത്സരത്തിനിടെ പരുക്ക് പറ്റിയ സൗദി താരം യാസിര്‍ അല്‍-ശഹ്‌റാനിയെ റിയാദിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. സൗദി ഗോള്‍കീപ്പര്‍ മുഹമ്മദ് അല്‍-ഉവൈസുമായുള്ള കൂട്ടിയിടിയിലാണ് താരത്തിന് പരുക്കേറ്റത്. പെനാല്‍റ്റി ബോക്‌സിലേക്ക് ഉയര്‍ന്നുവന്ന പന്ത് പിടിക്കാനായി ചാടുന്നതിനിടെ ഗോള്‍കീപ്പറുടെ കാല്‍മുട്ട് ശഹ്‌റാനിയുടെ മുഖത്ത് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ് മൈതാനത്ത് വീണ ശഹ്‌റാനിയെ സ്ട്രെച്ചറിൽ കിടത്തിയാണ് സ്‌റ്റേഡിയത്തിന് പുറത്തേക്ക് കൊണ്ടുപോയത്.

Story Highlights : Saudi fan’s question to journalist goes viral

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top