Advertisement

‘മെസി തോറ്റപ്പോൾ സഹിച്ചില്ല, ദേഷ്യം പിടിച്ചു’; വൈറലായി മെസി ആരാധിക

November 23, 2022
2 minutes Read

അർജന്റീനയുടെ തോൽ‌വിയിൽ ബ്രസീൽ ആരാധാരോട് പൊട്ടിത്തെറിച്ച കൊച്ചുമിടുക്കിയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ട്രെൻഡ്. ലയണൽ മെസിയെ പറഞ്ഞപ്പോൾ തനിക്ക് സഹിച്ചില്ലെന്ന് ആരാധിക ട്വന്റിഫോറിനോട് പറഞ്ഞു. തിരൂർ മംഗലം സ്വദേശി ബാബുവിന്റെ മകൾ ലുബ്‌ന ഫാത്തിമയാണ് വിഡിയോയിലെ താരം. മംഗലം എ എൽപി സ്കൂളിലെ വിദ്യാർത്ഥിയാണ് ലുബ്‌ന.(viral messi fan girl from kerala trending)

ആരാധികയുടെ വീറും വാശിയും അർജന്റീന ഫാൻസ് ക്ലബിൽ അടക്കം തരംഗമായിരുന്നു. അർജന്റീനയുടെ ജഴ്‌സി അണിഞ്ഞ കൂട്ടുകാരിയും ലുബ്‌നയ്‌ക്കൊപ്പമുണ്ട്. അർജന്റീന തോറ്റപ്പോ സഹിക്കാൻ പറ്റിയില്ല. മെസിയുടെ ഫോട്ടോ വെച്ചതൊക്കെ ആരാധകർ ചീത്തയാക്കിയെന്നും, അതൊന്നും തനിക്ക് സഹിച്ചില്ലെന്നും ലുബ്‌ന പറയുന്നു.

അതുകൊണ്ടാണ് അവരെ വാക്കുകൾ കൊണ്ട് നേരിട്ടതെന്നും കുഞ്ഞാരാധിക പറയുന്നു. ഇനിയുള്ള രണ്ടുകളിയും അർജന്റീന ജയിക്കും. ഇന്നലത്തെ കളി അർജന്റീന തോറ്റപ്പോൾ ഒരുപാട് പേര് കളിയാക്കി അത് അടുത്ത മത്സരങ്ങളിൽ വിജയിച്ച് ഞങ്ങൾ തിരിച്ചുവരും. ആദ്യമൊക്കെ താൻ ക്രിസ്റ്റ്യാനോ ഫാനായിരുന്നു. പിന്നീട് മെസി ഗോൾ അടിക്കുന്നത് കണ്ട് അങ്ങോട്ട് മാറിയതാണെന്നും ലുബ്‌ന പറഞ്ഞു.

തന്റെ കൂടെ വേറെയും അർജന്റീന ആരാധകരുണ്ടായിരുന്നു. ബ്രസീൽ ആരാധകർ കൂകി വിളിച്ചതോടെ സഹിക്കാനാവാതെ അവരെല്ലാം വീട്ടിൽ പോയെന്നും ലുബ്‌ന വ്യക്തമാക്കി. ഒരുപാട് പേർ മെസി തോറ്റെന്ന് പറഞ്ഞ് കരഞ്ഞിരുന്നു. അപ്പോൾ എനിക്കും സഹിച്ചില്ല. കളി കാണുന്നിടത്തുള്ള കുറേ പേർ മെസിയെ തെറി വിളിച്ചിരുന്നു.

Read Also: ഖത്തർ ലോകകപ്പ്; ഇക്വഡോർ നേടിയ ആദ്യ ​ഗോൾ വാർ നിയമത്തിൽ മുങ്ങി

അത് കണ്ടപ്പോൾ നെയ്‌റിനെയും താൻ ഒരുപാട് കുറ്റം പറഞ്ഞുവെന്നും അർജന്റീന ആരാധിക വ്യക്തമാക്കി. അവസാന ഗോൾ അടിക്കാൻ വേണ്ടി ഞങ്ങൾ ശ്രമിച്ച് കൊണ്ടിരിക്കുന്നതിനിടെയാണ് സമയം തീർന്ന് പോയതെന്നും ലുബ്‌ന പറഞ്ഞു. അടുത്ത ദിവസം തന്നെ ബ്രസീലിന്റെ കളിയുണ്ട്. അവർ തോൽക്കട്ടെ, ഞങ്ങൾ പടക്കം പൊട്ടിച്ച് ആഘോഷിക്കുമെന്നും പെൺകുട്ടി പറഞ്ഞു.

Story Highlights : viral messi fan girl from kerala trending

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top