വാട്ട്‌സ്ആപ്പ് ഡെസ്‌ക്‌ടോപ്പ് ആപ്പിൽ കോളിംഗ് ഫീച്ചർ വരുന്നു

ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ തുടർച്ചയായി ഫീച്ചറുകൾ അവതരിപ്പിക്കുന്നതിൽ പ്രധാനിയാണ് മെറ്റയുടെ വാട്ട്‌സ്ആപ്പ്. ഇപ്പോൾ ഇതാ വിൻഡോസ് 11 ഡിവൈസുകളിൽ ഡൗൺലോഡ് ചെയ്യാവുന്ന ഡെസ്‌ക്‌ടോപ്പ് ആപ്പിൽ കോളിംഗ് ഫീച്ചർ പരീക്ഷിച്ച് വരികയാണ് കമ്പനി. മൈക്രോസോഫ്റ്റ് സ്‌റ്റോറിൽ വിൻഡോസ് 2.2246.4.0 അപ്‌ഡേറ്റിനായി വാട്ട്‌സ്ആപ്പ് ഇതിനകം തന്നെ ബീറ്റ വേർഷൻ പുറത്തിറക്കിയിട്ടുണ്ട്. WhatsApp may soon let users make calls
ജോലി സംബന്ധമായ കാര്യങ്ങൾക്ക് അടക്കം വാട്ട്‌സ്ആപ്പ് കോളുകൾ ഉപയോഗിക്കുന്ന നിലയിലേക്ക് മാറാൻ പുതിയ അപ്ഡേറ്റിലൂടെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഡെസ്‌ക്‌ടോപ്പ് ആപ്പിന്റെ സൈഡ്‌ബാറിലെ ചാറ്റുകൾക്കും സ്റ്റാറ്റസ് സെക്ഷനും ഇടയിലായി കോളിംഗ് ഐക്കൺ ലഭിക്കും. വിൻഡോസ് 11നുള്ള വാട്ട്‌സ്ആപ്പിലെ പുതിയ കോൾസ് ടാബ് മൊബൈൽ ആപ്പുമായി സിങ്ക് ചെയ്യുന്നു. അതുകൊണ്ട് തന്നെ ഫോണിൽ വിളിച്ച കോളുകളുടെ വിവരങ്ങളും കമ്പ്യൂട്ടറിൽ കാണാൻ സാധിക്കും.
ഇതിലൂടെ നേരത്തെ ഫോണിലെ വാട്ട്‌സ്ആപ്പിലൂടെ വിളിച്ച കോൺടാക്റ്റിലേക്ക് വീണ്ടും പിസിയിൽ നിന്നും വിളിക്കാൻ എളുപ്പമായിരിക്കും. ഒരു സെർച്ച് ബാറും കോൾസ് വിഭാഗത്തിൽ നൽകുന്നുണ്ട്. ഇതിലൂടെ കോൺടാക്റ്റുകൾ സെർച്ച് ചെയ്ത് കോളുകൾ വിളിക്കാൻ സഹായിക്കും. തുടക്കത്തിൽ വാട്സ്ആപ്പ വെബ് ആപ്പിലെ കോളിങ് ഫീച്ചറിൽ ചില കുഴപ്പങ്ങൾ ഉണ്ടാകും. ഡെസ്ക്ടോപ്പിൽ വിളിച്ച കോളുകൾ ഫോണിലെ ആപ്പിൽ കാണിക്കണം എന്നുമില്ല.
Story Highlights : WhatsApp may soon let users make calls
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here