ഗാന്ധിയൻ മൂല്യങ്ങൾ പിന്തുടരാൻ കോൺഗ്രസ് ശ്രമിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി

മഹാത്മാഗാന്ധിയുടെ മൂല്യങ്ങൾ പിന്തുടരാൻ കോൺഗ്രസ് ശ്രമിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി. ഗുജറാത്തിലെ ഗ്രാമങ്ങളെ കോൺഗ്രസ് സർക്കാർ അവഗണിച്ചെന്നും വിമർശനം. ഗുജറാത്തിലെ അഹമ്മദാബാദിൽ ബിജെപി സ്ഥാനാർഥികൾക്കായുള്ള പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി.
‘ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണെന്ന് മഹാത്മാഗാന്ധി പറയാറുണ്ടായിരുന്നു. എന്നാൽ അത്തരം ഗാന്ധിയൻ മൂല്യങ്ങൾ പിന്തുടരാൻ കോൺഗ്രസ് നേതാക്കൾ ഒരിക്കലും ശ്രമിച്ചിട്ടില്ല. യഥാർത്ഥത്തിൽ ആ ആത്മാവിനെ കോൺഗ്രസ് തകർത്തു. ഗ്രാമങ്ങൾ അവഗണിക്കപ്പെട്ടു, അവയുടെ യഥാർത്ഥ സാധ്യതകൾ കോൺഗ്രസ് തിരിച്ചറിഞ്ഞില്ല’ – മോദി പറഞ്ഞു.
‘കോൺഗ്രസ് സർക്കാരുകളുടെ കാലത്ത് ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള വിള്ളൽ വർധിച്ചു. ഇന്ന് ഗുജറാത്തിലെ പഞ്ചായത്തീരാജ് സംവിധാനത്തെ എല്ലാവരും അഭിനന്ദിക്കുന്നു. ബി.ജെ.പി അധികാരത്തിലെത്തിയ ശേഷം ഗ്രാമങ്ങളിൽ വൈദ്യുതിയും ടാപ്പ് വെള്ളവും പോലുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു’ – പ്രധാനമന്ത്രി പറഞ്ഞു.
Story Highlights : Congress Leaders Never Cared To Follow Gandhian Values – PM Modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here