പോർച്ചുഗൽ-ഘാന മത്സരത്തിന്റെ ആദ്യ പകുതി ഗോൾരഹിതം

ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് എച്ച് പോരാട്ടത്തിൻ്റെ ആദ്യപകുതി പിന്നിടുമ്പോൾ ഘാനയ്‌ക്കെതിരെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിന് ആധിപത്യം. ആദ്യപകുതി ഗോൾ രഹിത സമനിലയിൽ അവസാനിച്ചു. കളിയുടെ തുടക്കം മുതൽ കളം നിറഞ്ഞത് പോർച്ചുഗൽ. മിനിറ്റുകൾക്കുള്ളിൽ ലീഡ് നേടാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ലഭിച്ച സുവർണ്ണാവസരം പാഴായി. 31-ാം മിനിറ്റില്‍ റൊണാള്‍ഡോ വലകുലുക്കിയെങ്കിലും റഫറി ഫൗള്‍ വിളിച്ചു. 36-ാം മിനിറ്റിൽ ജാവോ ഫെലിക്സിന്റെ ദുർബലമായ ഷോട്ട് ഗോൾകീപ്പർ സിഗി കൈയ്യിലൊതുക്കി. 7 ഷോട്ടുകൾ ഖാനയുടെ ഗോൾമുഖത്തേക്ക് പോർച്ചുഗൽ പായിച്ചു. ആദ്യപകുതിയിൽ പോർച്ചുഗലിന് അനുകൂലമായി മൂന്ന് കോർണറുകൾ ലഭിച്ചപ്പോൾ ഘാനയ്‌ക്ക് 2 കോർണറുകൾ ലഭിച്ചു.
Story Highlights : Cristiano Ronaldo’s Portugal Dominates Possession vs Ghana
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here