Advertisement

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം കൊടുക്കുന്നതിൽ സ്ഥിരം സ്കീം വേണം; ഹൈക്കോടതി

November 24, 2022
2 minutes Read
KSRTC employees salaries regular scheme High Court

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം ഉറപ്പാക്കുന്നതിൽ സ്ഥിരമായ സ്കീം വേണമെന്ന് ഹൈക്കോടതി. കെ.എസ്.ആർ.ടി.സിക്ക് പെട്ടെന്ന് സ്വയം പര്യാപ്തത കൈവരിക്കാനാകുമെന്ന് കരുതുന്നില്ല. അതിനാൽ സർക്കാർ സഹായം തുടരേണ്ടതുണ്ടെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. ( KSRTC employees salaries regular scheme High Court ).

Read Also: വിപണി വിലയ്ക്ക് ഇന്ധനം ലഭ്യമാക്കണമെന്നാവശ്യം; കെ.എസ്.ആർ.ടി.സി നൽകിയ ഹർജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും

കെ.എസ്.ആർ ടി സി യുടെ ആസ്തികളുടെ കണക്കെടുക്കണമെന്ന നിർദേശത്തിൽ സർക്കാർ നടപടി ഉണ്ടാകാത്തതിൽ കോടതി വിമർശനം രേഖപ്പെടുത്തി. കോടതി നിശ്ചയിച്ച സമയത്തിനുള്ളിൽ കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം നൽകുന്നത് ഉറപ്പാക്കുമെന്ന് സർക്കാർ അറിയിച്ചു.

ഇത് സംബന്ധിച്ച് സ്ഥിരം നയം രൂപീകരിക്കാൻ സാവകാശം വേണമെന്നും ആവശ്യപ്പെട്ടു. ശമ്പളം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി ജീവനക്കാർ നൽകിയ ഹർജി ഹൈക്കോടതി അടുത്ത മാസം 19 ലേക്ക് മാറ്റി.

Story Highlights : KSRTC employees salaries regular scheme High Court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top