നൂര്‍ അല്‍ റിയാദ് സമാപിച്ചു; ആഘോഷത്തിന്റെ ഭാഗമായുള്ള പ്രകാശ വിസ്മയത്തിന് ആറു ഗിന്നസ് റെക്കോഡുകൾ

റിയാദില്‍ വര്‍ണ വെളിച്ചം വിതറിയ നൂര്‍ അല്‍ റിയാദ് സമാപിച്ചു. നഗരത്തില്‍ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശ വിന്യാസം ആറു ഗിന്നസ് റെക്കോഡുകളും നേടി. റിയാദ് സീസണ്‍ ആഘോഷ പരിപാടികളുടെ ഭാഗമായാണ് നൂര്‍ അല്‍ റിയാദ് എന്ന പേരില്‍ പ്രകാശ വിസ്മയം ഒരുക്കിയത്.
നാല്പത് രാജ്യങ്ങളില്‍ നിന്നുളള കലാകാരന്‍മാരും സാങ്കേതിക വിദഗ്ദരുമാണ് നൂര്‍ അല്‍ റിയാദ് സജ്ജമാക്കാന്‍ എത്തിയത്. കിംഗ് അബ്ദുള്ള പാര്‍ക്ക്, സലാം പാര്‍ക്ക്, പൈതൃക നഗരമായ ദര്‍ഇയ്യ, ഡിപ്‌ളോമാറ്റിക് ക്വാര്‍ട്ടര്‍, കിംഗ് അബ്ദുള്ള എക്കണോമിക്‌സ് സെന്റര്‍ എന്നിവ ഉള്‍പ്പെടെ 40 കേന്ദ്രങ്ങളിലാണ് വര്‍ണ പ്രകാശം വിതറിയത്.ആകാശത്ത് ചിത്രം വര ച്ചും വര്‍ണ രശ്മികള്‍ ഭരണാധികാരികളുടെ ചിത്രം രചിച്ചതും വിസ്മയ കാഴ്ചയാണ് ഒരുക്കിയത്.
ലാകത്തെ ഏറ്റവും വലിയ ലൈറ്റ് ആര്‍ട്‌സ് ആഘോഷം, ഏറ്റവും ദൈര്‍ഘ്യമുളള ലേസര്‍ ലൈറ്റ് ഷോ, ഏറ്റവും വലിയ ഡിജിറ്റല്‍ ലൈറ്റിംഗ് സംവിധാനം, ഒരു കെട്ടിടത്തില്‍ സ്ഥാപിച്ച ഏറ്റവും വലിയ ഡിജിറ്റല്‍ സ്‌ക്രീന്‍, ഏറ്റവും കൂടുതല്‍ ഡ്രോണുകള്‍ ഉപയോഗിച്ച് നടത്തിയ പ്രകാശ വിന്യാസം എന്നിവയാണ് ഗിന്നസ് നേട്ടത്തിന് ഇടയാക്കിയതെന്ന് റിയാദ് ആര്‍ട്ട് സിഇഒ ഖാലിദ് അല്‍ സഹ്‌റാനി പറഞ്ഞു.
Story Highlights : Saudi Arabia Noor Riyadh Festival
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here