‘മേയര്‍ രാജിവയ്ക്കണം’; നിയമനക്കത്തിന് എതിരായ യുഡിഎഫ് സമരവേദിയില്‍ ശശി തരൂര്‍

തിരുവനന്തപുരം കോര്‍പറേഷനിലെ നിയമനക്കത്ത് വിവാദത്തിനെതിരായ യുഡിഎഫ് സമരവേദിയിലെത്തി ശശി തരൂര്‍. പാര്‍ട്ടിക്കുവേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന മേയര്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും മേയര്‍ രാജിവയ്ക്കണമെന്നും ശശി തരൂര്‍ പറഞ്ഞു. സ്വന്തം മണ്ഡലത്തിലെ പ്രതിഷേധ പരിപാടികളില്‍ തരൂര്‍ പങ്കെടുക്കുന്നില്ലെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് യുഡിഎഫ് സമരവേദിയില്‍ തരൂരിന്റെ സാന്നിധ്യം. (shashi tharoor against mayor arya rajendran)
കോര്‍പറേഷനിലെ ജോലിയെ പാര്‍ട്ടിയുടെ ജോലിയാക്കാന്‍ മേയര്‍ക്ക് യാതൊരു അധികാരവുമില്ലെന്ന് തരൂര്‍ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് ജയിച്ചതുകൊണ്ട് മാത്രം കാര്യമില്ല. എല്ലാവരുടേയും മേയറായി മാറണം. മേയര്‍ രാജിവയ്ക്കണമെന്ന് താനാണ് ആദ്യം ആവശ്യപ്പെട്ടത്. വിഷയത്തില്‍ ജനാധിപത്യ രീതിയില്‍ സമരം ചെയ്തവരോട് പൊലീസ് കാണിച്ച ക്രൂരതകള്‍ ക്ഷമിക്കാനാകില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
Read Also: ശശി തരൂര്‍ ഉദ്ഘാടകനായ പരിപാടി അനവരത്തിലുള്ളതെന്ന് വിമര്‍ശനം; യൂത്ത് കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നത
സമരവേദിയിലെത്തിയ ശശി തരൂരിനെ പ്രവര്‍ത്തകര്‍ ഷാള്‍ അണിയിച്ചും മുദ്രാവാക്യം വിളിച്ചും സ്വീകരിച്ചു. പാലോട് രവി, എന്‍ ശക്തന്‍, കെ എസ് ശബരീനാഥന്‍ എന്നിവര്‍ക്കൊപ്പമാണ് തരൂര്‍ വേദി പങ്കിട്ടത്.
Story Highlights : shashi tharoor against mayor arya rajendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here