Advertisement

കൂട്ട പിരിച്ചുവിടല്‍, കൂട്ടരാജി ഒടുവില്‍ പ്രശസ്തിയാര്‍ജിച്ച് പുതിയ നിയമനം; ട്വിറ്ററിലേക്ക് മസ്‌ക് കൊണ്ടുവന്ന ഹാക്കറെക്കുറിച്ച് അറിയാം…

November 25, 2022
3 minutes Read

ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് ശേഷം ട്വിറ്റര്‍ ജീവനക്കാരുടെ എണ്ണത്തില്‍ വലിയ ഇടിവാണുണ്ടായത്. ചിലരെ മസ്‌ക് പിരിച്ചുവിട്ടപ്പോള്‍ ചിലര്‍ മസ്‌കിന്റെ തൊഴില്‍ പരിഷ്‌കാരങ്ങള്‍ അംഗീകരിക്കാനാകാതെ സ്വയം രാജിവച്ചൊഴിഞ്ഞു. ഇതിന് പിന്നാലെ മസ്‌ക് 12 ആഴ്ചത്തെ ഇന്റേണിനായി പ്രശസ്ത സുരക്ഷാ ഹാക്കര്‍ ജോര്‍ജ് ഹോട്‌സിനെ ട്വിറ്ററിലെത്തിച്ചു. എന്തിനാണ് ഈ നിയമനമെന്നും ഇദ്ദേഹം ആരാണെന്നും വ്യാപക ചര്‍ച്ചകളാണ് നടന്നുവരുന്നത്. ജോര്‍ജ് ഹോട്ട്‌സിനെക്കുറിച്ച് അറിയാം… (Meet George Hotz, Elon Musk’s new intern hired to fix Twitter search)

ജോഹോട്ടെന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഈ ഹാക്കര്‍ ഐഒസ് ജയില്‍ ബ്രേക്കുകളുടെ പേരിലാണ് പ്രശസ്തി നേടിയിട്ടുള്ളത്. 2007ല്‍ അതീവ സുരക്ഷിതമായ ഐ ഫോണ്‍ സിംലോക്ക് തുറന്നാണ് ഇദ്ദേഹം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധയാര്‍ജിച്ചത്. ഐ ഫോണ്‍ ലോക്കുകള്‍ തകര്‍ക്കുമ്പോള്‍ വെറും 17 വയസ് മാത്രമായിരുന്നു ജോയുടെ പ്രായം. പ്ലേസ്റ്റേഷന്‍ 3യുടെ സുരക്ഷ അട്ടിമറിക്കാന്‍ തനിക്ക് പ്ലാനുണ്ടെന്നും ജോ വെളിപ്പെടുത്തിയിരുന്നു.

Read Also: കാനറികൾ പറയുന്നുയരുന്നു; സെർബിയക്കെതിരെ ബ്രസീലിന് എതിരില്ലാത്ത രണ്ടു ​ഗോളിന് ജയം

ട്വിറ്ററില്‍ അഡ്വാന്‍സ്ഡ് സെര്‍ച്ച് മെച്ചപ്പെടുത്താനാണ് ജോ എത്തിയിരിക്കുന്നതെന്നാണ് സൂചന. സദാ സമയവും ടെക്‌സ്റ്റ് ടൈപ്പ് ചെയ്ത് സെര്‍ച്ച് നടത്തുന്ന രീതിയെ അധികമായി ആശ്രയിക്കാതെ ട്വിറ്ററിനെ മെച്ചപ്പെടുത്താനാണ് ജോ ആലോചിച്ചുവരുന്നത്. ട്വിറ്ററിലേക്ക് താനെത്തുമെന്ന് ജോ ട്വീറ്റിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.

Story Highlights : Meet George Hotz, Elon Musk’s new intern hired to fix Twitter search

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top