പ്രോമാക്‌സ് ഏഷ്യ 2022 പുരസ്‌കാരത്തിളക്കത്തില്‍ ഫ്‌ളവേഴ്‌സ്

പ്രോമാക്‌സ് ഏഷ്യ 2022-ന്റെ പുരസ്‌കാര തിളക്കത്തില്‍ ഫ്‌ളവേഴ്‌സ് ചാനല്‍. ഫ്‌ളവേഴ്‌സ് ഓണം പ്രമോയ്ക്ക് അടക്കം ഒരു ഗോള്‍ഡും ഒരു സില്‍വറുമാണ് പ്രോമാക്‌സ് അവാര്‍ഡ് ലഭിച്ചത്. മികച്ച ഫെസ്റ്റിവല്‍ പ്രമോയ്ക്ക് ഗോള്‍ഡും മികച്ച സംവിധായകന് സില്‍വറും ലഭിച്ചു.
ഫ്‌ളവേഴ്‌സിലെ എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ ഗോപന്‍. ജിയുടെ ആശയമാണ് അവാര്‍ഡിന് അര്‍ഹമായ പ്രമോ വിഡിയോയ്ക്ക് ആധാരം. ഗോപന്‍ തന്നെ സംവിധാനം ചെയ്ത വിഡിയോ സോംഗിന്റെ സംഗീതം നിര്‍വഹിച്ചത് രാഹുല്‍ രാജാണ്.വരികളെഴുതിയത് ധന്യ മേനോന്‍. പാടിയത് വൈശാഖ്. ജെബിന്‍ ജേക്കബാണ് ഛായാഗ്രഹണം.
Read Also: കാൽപ്പനികതയുടെ എക്സ്ട്രീം, മനസുകൊണ്ട് ഓണം വീണ്ടെടുക്കുന്ന ബാല്യം ; സമാനതകളില്ലാത്ത സോഷ്യൽ നരേഷനുമായി ഫ്‌ളവേഴ്‌സ് ഓണം തീം
ഓണാവേശം ഒട്ടുംചോരാതെ രണ്ട് മിനിറ്റില്‍ വീഡിയോ വെട്ടിയൊതുക്കി ജീവന്‍ പകര്‍ന്നത് ഡെപ്യൂട്ടി ചീഫ് പ്രമോ എഡിറ്റര്‍ ദിനേശ് ഭാസ്‌കരാണ്.
ബേബി ശാലിനിയെ അനുസ്മരിപ്പിച്ച് സോഷ്യല്‍ മീഡിയയില്‍ തരംഗമായ ഇവാനിയ നാഷ് ആണ് വീഡിയോയിലെ കുട്ടിത്താരം.
Story Highlights : promax asia 2022 awards for flowers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here