ഇന്ന് അര്‍ജന്റീന ജയിക്കുമോ?; ട്വന്റിഫോര്‍ യൂട്യൂബ് പോളില്‍ നിങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താം

പ്രീ ക്വാട്ടര്‍ സാധ്യത നിലനിര്‍ത്താന്‍ അര്‍ജന്റീന ഇന്ന് ജീവന്മരണ പോരാട്ടത്തിന് ഇറങ്ങുകയാണ്. ഇന്നത്തെ പോരാട്ടത്തില്‍ സമനില നേടിയാല്‍ പോലും അര്‍ജന്റീനയുടെ ക്വാട്ടര്‍ പ്രതീക്ഷകള്‍ വിദൂരത്താകും. നിര്‍ണായക പോരാട്ടത്തില്‍ മെക്‌സിക്കോയാണ് അര്‍ജന്റീനയുടെ എതിരാളികള്‍. ഈ പശ്ചാത്തലത്തില്‍ ട്വന്റിഫോറിന്റെ യൂട്യൂബ് പോള്‍ ഇന്ന് ഈ വിഷത്തിലാണ്. (24 youtube poll on Argentina)
ഇന്നത്തെ കളിയില്‍ അര്‍ജന്റീന ജയിക്കുമോ എന്നതാണ് ഇന്നത്തെ ചോദ്യം. ജയമുണ്ടാകും, അര്‍ജന്റീന തോല്‍ക്കും, കളി സമനിലയില്‍ അവസാനിക്കും എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളാണ് പോളിലുള്ളത്. ട്വന്റി ഫോറിന്റെ ഒഫിഷ്യല്‍ യൂട്യൂബ് ചാനല്‍ ലൈക്ക് ചെയ്ത് കമ്മ്യൂണിറ്റി ടാബില്‍ പോയി നിങ്ങള്‍ക്ക് വോട്ടു രേഖപ്പെടുത്താം.
അഭിപ്രായം രേഖപ്പെടുത്തുന്നതിന് ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
https://www.youtube.com/post/UgkxLwEP0YpxMJTUc99pnGMgSKOlWXeUTLNP
ദോഹയിലെ ലുസൈല്‍ സ്‌റ്റേഡിയത്തില്‍ മെക്‌സിക്കോയ്‌ക്കെതിരായ മത്സരം ഇന്ന് രാത്രി 12.30നാണ്. സൗദി അറേബ്യയ്‌ക്കെതിരെ തോറ്റ അര്‍ജന്റീന മാറ്റങ്ങളുമായാകും ഇന്ന് ഇറങ്ങുക. പോളണ്ടിനെതിരെയും മെക്‌സിക്കോയ്‌ക്കെതിരെയും വിജയിച്ചാല്‍ മാത്രമേ അര്‍ജന്റീനയ്ക്ക് പ്രീ ക്വാട്ടര്‍ സാധ്യതകള്‍ക്ക് വഴിതുറക്കുകയായുള്ളു.
Story Highlights : 24 youtube poll on Argentina
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here