ബ്രസീലിന്‍റെ കുന്തമുനയായി നെയ്‌മര്‍ തിരിച്ചുവരും; വി ശിവന്‍കുട്ടി

ബ്രസീല്‍ ടീമിന്‍റെ കുന്തമുനയായി നെയ്‌മര്‍ തിരിച്ചുവരുമെന്ന് ബ്രസീൽ ആരാധകനായ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ലോകകപ്പിനിടെ ബ്രസീലിന് കനത്ത ആശങ്കയായിരിക്കുകയാണ് നെയ്‌മറുടെ പരുക്ക്.പരുക്കേറ്റതിനേത്തുടര്‍ന്ന് ബ്രസീലിയന്‍ താരം നെയ്മര്‍ അടുത്ത മത്സരത്തിൽ കളത്തിലിറങ്ങില്ല.(neymar will come back soon after injury says v shivankutty)
എങ്കിലും ബ്രസീല്‍ ടീമിന്‍റെ കുന്തമുനയായി നെയ്‌മര്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ബ്രസീലിന്‍റെ കടുത്ത ആരാധകനായ മന്ത്രി വി ശിവന്‍കുട്ടി. തിരിച്ചു വരും.. ബ്രസീൽ ടീമിന്റെ കുന്തമുനയായി… എന്ന് വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു.
Read Also: കാനറികൾ പറയുന്നുയരുന്നു; സെർബിയക്കെതിരെ ബ്രസീലിന് എതിരില്ലാത്ത രണ്ടു ഗോളിന് ജയം
ബ്രസീലിയന്‍ ഡിഫന്‍ഡര്‍ ഡാനിലോയും ഗ്രൂപ്പ് ഘട്ട മത്സരങ്ങളില്‍ കളിക്കില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സെര്‍ബിയക്കെതിരായ മത്സരത്തിനിടെയാണ് നെയ്മര്‍ക്കും ഡാനിലോയ്ക്കും പരുക്കേറ്റത്. ഇരുവരും നോക്കൗണ്ട് റൗണ്ടില്‍ തിരിച്ചുവരുമെന്നാണ് ഏറ്റവുമൊടുവില്‍ ലഭിക്കുന്ന വിവരം.
നെയ്മറിന്റെ പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. ആശങ്ക വേണ്ടെന്നും അദ്ദേഹം കളിക്കളത്തില്‍ ഉണ്ടാകുമെന്നും പരിശീലകന്‍ ടിറ്റെ അറിയിച്ചു. എന്നാല്‍ പരുക്കിനെ സംബന്ധിച്ച് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല. പരുക്ക് ആശങ്കയുള്ളതല്ലെന്നും നെയ്മര്‍ തിരിച്ചുവരുമെന്നും സഹതാരം ലൂക്കാസ് പക്വറ്റെയും മാധ്യമങ്ങളോട് പ്രതികരിച്ചു. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു സെര്‍ബിയക്ക് മേല്‍ കാനറികളുടെ ജയം.
Story Highlights : neymar will come back soon after injury says v shivankutty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here