തരൂരിന്റെ വിലക്കിന് പിന്നില്‍ ആര്?; വിലക്കിയ നേതാക്കൾക്കെതിരെ നടപടി വേണം: കാസർഗോട് യൂത്ത് കോൺഗ്രസ്

ശശി തരൂരിനെതിരായ അപ്രഖ്യാപിത വിലക്കിനുപിന്നില്‍ ആരാണെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കണമെന്ന് കാസർഗോട് യൂത്ത് കോൺഗ്രസ് ആവശ്യം. കേരളത്തില്‍ അപ്രഖ്യാപിത ഹൈക്കമാന്‍ഡുണ്ടോയെന്നും ചിന്തന്‍ ശിബിരില്‍ വിമര്‍ശനം ഉയര്‍ന്നു. പ്രശ്‌നങ്ങൾ ദേശീയ നേതൃത്വം തിരിച്ചറിഞ്ഞില്ലെങ്കിൽ പാർട്ടി തിരിച്ചടി നേരിടേണ്ടി വരും. ശശി തരൂരിനെ വിലക്കിയ നേതാക്കൾക്കെതിരെ നടപടി വേണമെന്ന് പ്രതിനിധികൾ ആവശ്യപ്പെട്ടു.(kasargod youth congress supports shashi tharoor)
Read Also: പ്രണയക്കൊലകൾക്കെതിരെ ചർച്ചകളുയർത്തി ‘ഹയ’
മലബാര്‍ സന്ദര്‍ശന വിവാദത്തിനുപിന്നാലെ ആരോടും അമര്‍ഷമില്ലെന്നും സംസാരിക്കാന്‍ ബുദ്ധിമുട്ടില്ലെന്നും ശശി തരൂര്‍ രാവിലെ വ്യക്തമാക്കി. സംസാരിക്കാതിരിക്കാന്‍ എല്‍.കെ.ജി. കുട്ടികളല്ലെന്ന് വി.ഡി.സതീശനെ കണ്ടിട്ടും മിണ്ടാത്തതിനെക്കുറിച്ചുള്ള ചോദ്യത്തിന് തരൂര്‍ പ്രതികരിച്ചു. കൊച്ചിയിലെ പ്രഫഷനല്‍ കോണ്‍ഗ്രസ് വേദിയില്‍ തരൂരിനെ പ്രകീര്‍ത്തിച്ച് യുവനേതാക്കളും രംഗത്തെത്തി.
Story Highlights : kasargod youth congress supports shashi tharoor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here