ഭാര്യ ബിജെപി സ്ഥാനാർത്ഥി; ട്വിറ്ററിലൂടെ വോട്ട് അഭ്യർത്ഥിച്ച് രവീന്ദ്ര ജഡേജ

ബിജെപി സ്ഥാനാർത്ഥിയായ ഭാര്യക്കായി ട്വിറ്ററിലൂടെ വോട്ട് അഭ്യർത്ഥിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ജാംനഗർ നോർത്തിലെ സ്ഥാനാർത്ഥി ആയാണ് ജഡേജയുടെ ഭാര്യ റിവാബ ജഡേജ മത്സരിക്കുന്നത്. ഇവർക്ക് വേണ്ടിയാണ് ജഡേജ തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ വോട്ടഭ്യർത്ഥന നടത്തിയത്.
#BJP #RivaBaJadeja #jamnagar_78 pic.twitter.com/GjFIYxTEqO
— Ravindrasinh jadeja (@imjadeja) November 27, 2022
തൻ്റെ ട്വിറ്റർ ഹാൻഡിലിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് ജഡേജയുടെ വോട്ടഭ്യർത്ഥന. ജാംനഗറിൻ്റെ വികസനത്തിനായി റിവാബയ്ക്ക് വോട്ട് ചെയ്യണമെന്ന് ജഡേജ വിഡിയോയിലൂടെ അഭ്യർത്ഥിക്കുന്നു. റിവാബയ്ക്കായി നടത്തിയ റോഡ് ഷോയിലും മറ്റും ജഡേജ പരസ്യമായി വോട്ട് തേടിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകളിൽ ഇന്ത്യൻ ജഴ്സിയണിഞ്ഞ ജഡേജയുടെ ചിത്രം ഉൾപ്പെടുത്തിയത് വലിയ വിവാദങ്ങൾക്കും വഴിവച്ചു.
ભારતના ઓલ રાઉન્ડર ક્રિકેટર શ્રી @imjadeja નો રોડ શૉ તમે પણ જોડાશૉ.. २३/११/२०२२ pic.twitter.com/hQxQYZ2wZ2
— Rivaba Ravindrasinh Jadeja (@Rivaba4BJP) November 23, 2022
Story Highlights : ravindra jadeja bjp vote
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here