ഗ്രൗണ്ട് മൂടാൻ ജീവനക്കാരെ സഹായിച്ച് സഞ്ജു: വിഡിയോ

മഴ പെയ്തപ്പോൾ ഔട്ട്ഫീൽഡ് മൂടാൻ ഗ്രൗണ്ട് സ്റ്റാഫിനെ സഹായിച്ച് മലയാളി താരം സഞ്ജു സാംസൺ. ന്യൂസീലൻഡിനെതിരായ രണ്ടാം ഏകദിനത്തിനിടെ മഴ പെയ്തപ്പോഴാണ് ഔട്ട്ഫീൽഡ് മൂടാൻ സഞ്ജു ജീവനക്കാരെ സഹായിച്ചത്. ഇതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സഞ്ജു നായകനായ ഐപിഎൽ ടീം രാജസ്ഥാൻ റോയൽസ് അടക്കം ഈ വിഡിയോ പങ്കുവച്ചു.
അതേസമയം, മഴയെതുടർന്ന് രണ്ടാം ഏകദിനം ഉപേക്ഷിച്ചു. ഇന്ത്യൻ ബാറ്റിംഗിനിടെ മഴ പെയ്തതിനെ തുടർന്ന് കളി 29 ഓവർ വീതമായി ചുരുക്കി. എന്നാൽ, 12.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 89 റൺസ് എടുത്തുനിൽക്കെ വീണ്ടും മഴ പെയ്യുകയും കളി ഉപേക്ഷിക്കുകയുമായിരുന്നു. ആദ്യ കളി ജയിച്ച ന്യൂസീലൻഡ് പരമ്പരയിൽ മുന്നിലാണ്.
Sanju Samson. 💗pic.twitter.com/QxtQMz4188
— Rajasthan Royals (@rajasthanroyals) November 27, 2022
ഇതിനിടെ സഞ്ജുവിനെ ടീമിൽ പരിഗണിക്കാത്തതിനെതിരെ ഇന്ത്യയുടെ മുൻ സ്പിന്നർ മുരളി കാർത്തിക് രംഗത്തെത്തി. “ബൗളിംഗ് ഓപ്ഷനുകൾ വേണ്ടതുണ്ട്. നിർഭാഗ്യവശാൽ ഇന്ത്യയുടെ ആദ്യ ആറ് സ്ഥാനങ്ങളിലുള്ളവർ പന്തെറിയില്ല. അത് സഞ്ജുവിന് നിർഭാഗ്യമാണ്. അവൻ എത്ര നല്ല താരമാണെന്ന് നമ്മൾ പറഞ്ഞുകൊണ്ടിരിക്കും. അവൻ വന്ന് നല്ല ഒരു സ്കോർ നേടും. ദക്ഷിണാഫ്രിക്കക്കെതിരെ അവൻ നന്നായി കളിച്ചു. എന്നാൽ, തുടരെ റൺസ് സ്കോർ ചെയ്തിട്ടും അവനെ മാറ്റി പന്തെറിയുമെന്നതിനാൽ ഹൂഡയെ കളിപ്പിക്കുന്നു.”- മുരളി കാർത്തിക് പറഞ്ഞു.
Story Highlights : sanju samson help ground staff video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here