Advertisement

മത്സ്യ തൊഴിലാളികളുടെ ആശങ്ക പരിഹരിക്കണം, യുഡിഎഫ് പദ്ധതിക്കെതിരല്ല; പി കെ കുഞ്ഞാലിക്കുട്ടി

November 28, 2022
3 minutes Read

യുഡിഎഫ് പദ്ധതിക്കെതിരല്ല, വിഴിഞ്ഞം പ്രതിഷേധത്തിൽ സർവകക്ഷി യോഗം വിളിക്കണമെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. എരിതീയിൽ എണ്ണ ഒഴിക്കാനില്ല. മത്സ്യ തൊഴിലാളികളുടെ ആശങ്ക പരിഹരിക്കണം.ചർച്ചകളുമായി സഹകരിക്കാൻ യുഡിഎഫ് തയ്യാറാണ്.കലക്കവെള്ളത്തിൽ മീൻ പിടിക്കാനില്ല.മതമേലധ്യക്ഷൻമാർക്കെതിരെ കേസെടുത്തത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.(all party meeting on vizhinjam issue p k kunjalikkutty)

Read Also: പ്രണയക്കൊലകൾക്കെതിരെ ചർച്ചകളുയർത്തി ‘ഹയ’

എന്നാൽ വിഴിഞ്ഞം സമരക്കാർ തീവ്രവാദികളെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്ന് മന്ത്രി വി. ശിവൻകുട്ടി. എത് ഉന്നത സ്ഥാനത്തിരുന്നാലും നിയമം ഒരുപോലെയാണ്. സമരത്തിനു പുറത്തുനിന്നുള്ള സഹായം ലഭിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പള്ളിയിൽ വിളിച്ചുപറഞ്ഞ് ഭീഷണിപ്പെടുത്തി പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ സമരത്തിനെത്തിക്കുകയാണ്. സർക്കാർ ഇതിൽ കൂടുതൽ ചർച്ച നടത്തും. വിഷയത്തിൽ സംയമനം പാലിക്കും. ഇനിയും ചർച്ചയ്ക്ക് തയ്യാറാണ്. അതുപക്ഷെ, സർക്കാരിന്റെ ദൗർബല്യമായി കാണരുത്. മത്സ്യത്തൊഴിലാളി മേഖല ആരുടെയും കുത്തകയല്ലെന്നും ശിവൻകുട്ടി പറഞ്ഞു.

അതേസമയം വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവയ്ക്കില്ലെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. സംസ്ഥാനത്തിൻറെ വികസനത്തിനായുള്ള വമ്പൻ പദ്ധതി നിർത്തിവയ്ക്കാൻ ആകില്ല. സമരം ചെയ്യുന്നവർ ഉന്നയിച്ച ഏഴ് ആവശ്യങ്ങളിൽ അഞ്ചും സർക്കാർ അംഗീകരിച്ചതാണെന്നെന്നും മന്ത്രി പറഞ്ഞു.

Story Highlights : all party meeting on vizhinjam issue p k kunjalikkutty

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top