‘മെസി എൻറെ മുന്നിൽ പെടാതെ നോക്കിക്കോ’; ഭീഷണിയുമായി മെക്സിക്കൻ ബോക്സർ

അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസിക്കെതിരെ ഭീഷണിയുമായി മെക്സിക്കോയുടെ ബോക്സിങ് താരം കനേലോ അൽവാരസ്. മെക്സിക്കോക്കെതിരായ വിജയത്തിന് പിന്നാലെ ഡ്രസിങ് റൂമിൽ മെസിയും സംഘവും നടത്തുന്ന ആഘോഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. എന്നാൽ ഡ്രസിങ് റൂമിൽ നടന്ന ആഘോഷത്തിനിടെ ലയണൽ മെസി മെക്‌സിക്കോയുടെ ജേഴ്‌സിയും പതാകയും നിലത്തിട്ട് ചവിട്ടിയെന്നാണ് അൽവാരസിന്റെ ആരോപണം.(canelo alvarez against lionel messi argentina)
Read Also: പ്രണയക്കൊലകൾക്കെതിരെ ചർച്ചകളുയർത്തി ‘ഹയ’
”ഞങ്ങളുടെ ജേഴ്‌സി കൊണ്ട് മെസി തറ വൃത്തിയാക്കുന്നത് കണ്ടോ.. ഞാൻ അവനെ കാണാതിരിക്കാൻ അവൻ ദൈവത്തോട് പ്രാർഥിക്കട്ടെ. ഞങ്ങൾ അർജന്റീനയെ ബഹുമാനിക്കുന്നത് പോലെ നിങ്ങൾക്ക് മെക്‌സിക്കോയേയും ബഹുമാനിച്ചാൽ എന്താണ്”- കനേല ട്വിറ്ററിൽ കുറിച്ചു.
എന്നാൽ ഈ പറയുന്ന വിഡിയോയിൽ മെസി മെക്സിക്കൻ പതാക ചവിട്ടുന്നതായി കാണുന്നില്ലെന്നും മെസിക്ക് സമീപം ഒരു മെക്സിക്കോ ജഴ്സി കിടക്കുന്നത് കാണാം എന്നാണ് മെസി ആരാധകരുടെ മറുപടി.
മെക്സിക്കോക്കെതിരായ നിർണ്ണായക മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു അർജൻറീനയുടെ വിജയം. കളം നിറഞ്ഞു കളിച്ച സൂപ്പർ താരം ലയണൽ മെസ്സിയായിരുന്നു അർജൻറീനയുടെ വിജയശിൽപി. മെസ്സി ഒരു ഗോൾ നേടുകയും ഒന്നിന് വഴിയൊരുക്കുകയും ചെയ്തു.
Story Highlights: canelo alvarez against lionel messi argentina
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here