ശ്രദ്ധ കൊലക്കേസ് പ്രതി അഫ്താബ് ലഹരിക്കടിമയായിരുന്നു എന്ന് കണ്ടെത്തൽ; വിതരണക്കാരൻ അറസ്റ്റിൽ

ന്യൂഡൽഹിയെ ശ്രദ്ധ കൊലക്കേസ് പ്രതി അഫ്താബ് ലഹരിക്കടിമയായിരുന്നുവെന്ന് കണ്ടെത്തൽ. ലഹരി വിതരണക്കാരൻ ഫൈസൽ അറസ്റ്റിലായി. കൊലപാതകത്തിന് മുമ്പ് പ്രതി ലഹരി ഉപയോഗിച്ചിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഡൽഹിയിലേക്ക് വരുന്നതിനു മുൻപ്, അഫ്താബ് മുംബൈയിലാണ് താമസിച്ചിരുന്നത്. മുംബൈയിൽ അദ്ദേഹത്തിൻ്റെ വസതിയുടെ തൊട്ടടുത്ത് താമസിച്ച ഫൈസൽ എന്ന ആളാണ് അഫ്താബിന് നിരന്തരമായി ലഹരി വസ്തുക്കൾ എത്തിച്ചു നൽകിയിരുന്നത്. അഫ്താബ് ഡൽഹിയിലേക്ക് മാറിയപ്പോൾ ഫൈസൽ ഗുജറാത്തിലേക്ക് താമസം മാറി.
ഗുജറാത്തിലെ സൂറത്തിൽ വെച്ചാണ് ഫൈസലിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ശ്രദ്ധയുടെ കൊലപാതകത്തിന് ശേഷം ഫൈസൽ ഒളിവിൽ പോയിരുന്നതായി പൊലീസ് വ്യക്തമാക്കുന്നു. ഫൈസലിന്റെ കോൾ ലിസ്റ്റും ഇപ്പോൾ പൊലീസ് പരിശോധിക്കുകയാണ്.
Story Highlights: shraddha murder aftab drugs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here