നെയ്മറുടെ അഭാവം ബ്രസീലിന്റെ പ്രകടനത്തെ ബാധിക്കുമോ? ട്വന്റിഫോര്‍ യൂട്യൂബ് പോളിന്റെ ഫലമറിയാം

ഫിഫ ലോകകപ്പില്‍ ബ്രസീലിന്റെ ഇന്നത്തെ പ്രകടനം എങ്ങനെയാകുമെന്നത് സംബന്ധിച്ച ട്വന്റിഫോര്‍ യൂട്യൂബ് പോളിന് മികച്ച പ്രേക്ഷക പ്രതികരണം. ബ്രസീല്‍ ആരാധകരുടെ പ്രിയ താരം നെയ്മറിന് പരുക്കേറ്റതിനെ തുടര്‍ന്ന് സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ കളിക്കാനാകാത്ത പശ്ചാത്തലത്തില്‍ ഈ വിഷയത്തിലായിരുന്നു യൂട്യൂബ് പോള്‍. നെയ്മറുടെ അഭാവം ഇന്നത്തെ മത്സരത്തില്‍ ബ്രസീലിനെ ബാധിക്കുമോ എന്നതായിരുന്നു ചോദ്യം. 11 മണിക്കൂറുകള്‍ നീണ്ടുനിന്ന പോളില്‍ 58,000 ട്വന്റിഫോര്‍ പ്രേക്ഷകര്‍ പങ്കെടുത്തു. (Will Neymar’s absence affect Brazil’s performance 24 youtube poll result)
നെയ്മറുടെ അഭാവം ബ്രസീലിന്റെ ഇന്നത്തെ പ്രകടനത്തെ ബാധിക്കുമെന്നാണ് 52 ശതമാനം പ്രേക്ഷകര്‍ കരുതുന്നത്. എന്നാല്‍ ഇതൊന്നും കളിയെ ബാധിക്കില്ലെന്ന് 42 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. അഭിപ്രായമില്ല എന്ന ഓപ്ഷന്‍ 6 ശതമാനം പേര്‍ തെരഞ്ഞെടുത്തു.
Read Also: പ്രണയക്കൊലകൾക്കെതിരെ ചർച്ചകളുയർത്തി ‘ഹയ’
ബ്രസീല്‍ എന്ന ടീം ഒരു വ്യക്തിയില്‍ മാത്രം ഒതുങ്ങുന്നതല്ലെന്ന് ചില പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടു. പകരക്കാര്‍ പോലും മികച്ച കളിക്കാരാണെന്നാണ് ചില ആരാധകരുടെ അഭിപ്രായം. ഇന്നത്തെ കളിയില്‍ ബ്രസീല്‍ ജയിക്കുമെന്നതിന് യാതൊരു സംശയവും വേണ്ടെന്നും ആരാധകര്‍ കമന്റുകളിട്ടു. നെയ്മറിന് പകരം ഫ്രെഡ് ആണ് ഇന്ന് കളത്തിലിറങ്ങുന്നത്.
പൊതുജനങ്ങളുടെ ബാധിക്കുന്ന മറ്റ് വിഷയങ്ങളുമായി വരു ദിവസവും ട്വന്റിഫോര്‍ യൂട്യൂബ് പോള്‍ തുടരും. പ്രേക്ഷകര്‍ക്ക് അഭിപ്രായം രേഖപ്പെടുത്താന്‍ ട്വന്റിഫോര്‍ സബ്‌സ്‌ക്രൈബ് ചെയ്തശേഷം വോട്ടിങ്ങില്‍ പങ്കെടുക്കാം.
Story Highlights: Will Neymar’s absence affect Brazil’s performance 24 youtube poll result
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here