ആരാധകരെ സന്തോഷിക്കുവിൻ; പരുക്കേറ്റ കരീം ബെന്‍സേമ ഫ്രഞ്ച് ടീമിലേക്ക് തിരിച്ചെത്തുന്നു

ലോകപ്പിന് തൊട്ട് മുമ്പ് പരുക്കേറ്റ് ടീമിൽ നിന്ന് പുറത്തായ സൂപ്പർ താരം കരീം ബെൻസേമ ടീമിലേക്ക് തിരിച്ചെത്തുന്നു. ബെൻസേമ പരുക്കിൽ നിന്ന് മുക്തനായി തുടങ്ങിയെന്നും ഉടൻ ടീമിൽ തിരിച്ചെത്തുമെന്നും ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിലവിലെ ബാലൻ ദ്യോർ ജേതാവ് കൂടിയായ ബെൻസേമ ലോകകപ്പിന് മുമ്പേ പരുക്കേറ്റ് പുറത്തായത് ഫ്രാൻസിന് വലിയ തിരിച്ചടിയായിരുന്നു.
ലോകകപ്പിനെത്തിയ ബെന്‍സേമക്ക് പരിശീലനത്തിനിടെ കാല്‍ തുടക്കായിരുന്നു പരുക്കേറ്റത്. ഇടത്തെ തുടയിലെ പരുക്ക് ഗുരുതരമാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതേ തുടര്‍ന്ന് ഡോക്ടര്‍മാര്‍ താരത്തിന് മൂന്നാഴ്ചത്തെ വിശ്രമം അനുവദിച്ചിരുന്നു. എന്നാല്‍ പരുക്കേറ്റ് നാലോളം സൂപ്പര്‍ താരങ്ങള്‍ പുറത്തായിട്ടും ലോകകപ്പില്‍ അതൊന്നും തങ്ങളെ ഒരളവിലും ബാധിച്ചിട്ടില്ലെന്ന മട്ടിലായിരുന്നു ഗ്രൂപ്പ് ഘട്ടത്തില്‍ ഫ്രഞ്ച് പടയുടെ പ്രകടനം. രണ്ട് ജയങ്ങളുമായി ഖത്തര്‍ ലോകകപ്പില്‍ ആദ്യമായി പ്രീക്വാര്‍ട്ടര്‍ പ്രവേശം ഉറപ്പിച്ചത് ഫ്രാന്‍സായിരുന്നു.
Read Also: ‘ലോകത്തെ മുഴുവന്‍ ഫിഫ ഒന്നിപ്പിക്കുന്നു’; ലോകകപ്പിന് ഉത്തര കൊറിയയ്ക്കും ആതിഥേയത്വം വഹിക്കാമെന്ന് ഫിഫ പ്രസിഡന്റ്
Story Highlights: Karim Benzema pulls off a miracle and could play in Qatar 2022 World Cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here