Advertisement

ഗർഭിണിയായ രണ്ടാനമ്മ 9 വയസുകാരിയെ പെട്ടിയിൽ പൂട്ടിയിട്ടു; വധശ്രമത്തിന് കേസ്

November 29, 2022
1 minute Read

ഒമ്പത് വയസ്സുള്ള പെൺകുട്ടിയെ പെട്ടിയിലാക്കി പൂട്ടിയിട്ടതിന് രണ്ടാനമ്മക്കെതിരെ കേസ്. ഉത്തർപ്രദേശിലെ മുസാഫർനഗറിലാണ് സംഭവം. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 307 (കൊലപാതകശ്രമം) പ്രകാരമാണ് പ്രതിയായ ശിൽപിക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതി ഗർഭിണിയാണെന്നും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നുമാണ് പൊലീസ് പറയുന്നത്.

തിങ്കളാഴ്ച വൈകുന്നേരമാണ് രാധികയെ കാണാതായത്. പൊലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയിൽ കുട്ടിയെ അബോധാവസ്ഥയിൽ പെട്ടിക്കുള്ളിൽ പൂട്ടിയിട്ടിരിക്കുന്നതായി കണ്ടെത്തി. രണ്ടാനമ്മയാണ് തന്നെ പെട്ടിക്കുള്ളിൽ പൂട്ടിയിട്ടെന്ന് പെൺകുട്ടി പിന്നീട് പൊലീസിനോട് പറഞ്ഞതായി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് പറഞ്ഞു.

പിതാവ് സോനു ശർമ്മ തന്റെ ആദ്യ ഭാര്യയിൽ നിന്ന് വിവാഹമോചനം നേടിയ ശേഷം ശിൽപിയെ വിവാഹം കഴിച്ചു. ഇവർക്കൊപ്പമാണ് രാധിക താമസിച്ചിരുന്നതെന്നും പൊലീസ് കൂട്ടിച്ചേർത്തു.

Story Highlights: Pregnant UP Woman Locks Stepdaughter In Box

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top