Advertisement

കോർണറെടുക്കാൻ തയാറായി ബ്രസീൽ, സ്റ്റേഡിയത്തിൽ ഇരുട്ട്; അമ്പരന്ന് താരങ്ങളും കാണികളും

November 29, 2022
2 minutes Read

ഖത്തർ ലോകകപ്പിൽ ബ്രസീലും സ്വിറ്റ്സർലൻഡും തമ്മിലുള്ള മത്സരം നടക്കുന്നതിനെ സ്റ്റേഡിയത്തിലെ ലൈറ്റുകൾ ഓഫായി. മത്സരത്തിന്റെ 44-ാം മിനിറ്റിലാണ് സംഭവം. ബ്രസീലിന് ലഭിച്ച കോർണർ എടുക്കാനായി റാഫീഞ്ഞ തയാറാകുന്ന സമയത്താണ് പെട്ടെന്ന് ലൈറ്റുകൾ ഓഫായത്. 10 സെക്കൻഡുകൾക്കുള്ളിൽ ലൈറ്റുകൾ വീണ്ടും ഓണായതോടെ കളി പുനരാരംഭിച്ചു. എന്താലായും സാമൂഹ്യ മാധ്യമങ്ങളിൽ സ്റ്റേഡിയത്തിലെ ലൈറ്റ് ഓഫായതിൽ ട്രോളുകൾ നിറയുന്നുണ്ട്.

അതേസമയം മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി ബ്രസീല്‍ പ്രീക്വാര്‍ട്ടറിലെത്തി. സൂപ്പര്‍ താരം നെയ്മറില്ലാതെ തുടർച്ചയായ രണ്ടാം വിജയത്തിനിറങ്ങിയ ബ്രസീലിന് കസിമെറോ 83-ാം നേടിയ ​ഗോൾ വിജയം സമ്മാനിച്ചു. തുടർച്ചയായ മുന്നേറ്റങ്ങൾ നടത്തിയപ്പോഴും ഫിനിഷങ്ങളിലെ അപാകത ബ്രസീലിന് വിനയായി. ​ഗോളിലേക്ക് 13 ഷോർട്ടുകളിൽ ഉതിർത്തിട്ടും അഞ്ച് ഷോർട്ട് ഓൺ ടാർ​ഗറ്റ് ഉണ്ടായിട്ടും ​83-ാം മിനിറ്റ് വരെ ​ഗോൾ മാത്രം അകന്നു. നേരത്തെ വിനീഷ്യസ് ജൂനിയര്‍ ഒരു വല കുലുക്കിയെങ്കിലും റിച്ചാര്‍ലിസണ്‍ ഓഫ് ആയതിനെ തുടര്‍ന്ന് അത് പാഴായി.

12–ാം മിനിറ്റിൽ ബ്രസീലിനു ഗോൾ നേടാൻ ലഭിച്ച സുവർണാവസരവും പാഴാക്കി. കാസെമിറോയുടേയും ഫ്രെ‍ഡിന്റേയും വൺ ടച്ച് പാസ് റിചാർലിസന് വീണ്ടുമൊരു അവസരം ഒരുക്കി നൽകിയെങ്കിലും നീക്കം ഗോൾകിക്കിൽ അവസാനിച്ചു. 27–ാം മിനിറ്റിൽ വിനീസ്യൂസിന്റെ വോളി-ാം സ്വിസ് ഗോളി യാൻ സോമർ രക്ഷിച്ചു. 25 വാര അകലെനിന്ന് റാഫീഞ്ഞ എടുത്ത ഷോട്ടും യാൻ സോമർ‌ പിടിച്ചെടുത്തു. 37–ാം മിനിറ്റിൽ മിലിവോയുടെ ഒരു ഗോൾ ശ്രമം സ്വിസ് താരം ഷാക്ക ബ്ലോക്ക് ചെയ്തു. റാഫിഞ്ഞയെടുത്ത കോർണറിൽനിന്ന് ഗോൾ നേടാനുള്ള തിയാഗോ സില്‍വയുടെ ശ്രമവും ലക്ഷ്യത്തിലെത്തിയില്ല. സ്വിസ് പ്രതിരോധ താരം നികോ എല്‍വെദിയുടെ ബ്ലോക്കിൽ പന്തു ഗോൾ പോസ്റ്റിലെത്തിയില്ല. ആദ്യപകുതി അവസാനിച്ചപ്പോൾ ഗോൾ പിറന്നില്ല.

Read Also: സ്വിസ് പൂട്ട് തകർത്ത് ബ്രസീൽ; സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ എതിരില്ലാത്ത ​ഗോളിന് ജയം

രണ്ടാം പകുതി തുടങ്ങിയതും സ്വിറ്റ്‌സര്‍ലന്‍ഡ് ആക്രമിച്ച് കളിക്കാന്‍ തുടങ്ങി. 52ാം മിനിറ്റിൽ ബ്രസീൽ ഗോൾമുഖം ലക്ഷ്യമാക്കി പാഞ്ഞുകയറിയ സ്വിസ് ക്രോസ് വിനീഷ്യസ് ഏറെ പണിപ്പെട്ടാണ് നിർവീര്യമാക്കിയത്. 63–ാം മിനിറ്റിൽ വിനീസ്യൂസ് ജൂനീയർ ബ്രസീലിനായി വല കുലുക്കിയെങ്കിലും വിഡിയോ അസിസ്റ്റന്റ് റഫറിയുടെ സഹായത്തോടെ റഫറി ഓഫ് സൈ‍ഡ് വിളിച്ചു. 81-ാം മിനിറ്റില്‍ ആന്റണിയെടുത്ത കോര്‍ണര്‍ കിക്കിന്റെ ഭാഗമായി ഗയ്‌മെറസ് പോസ്റ്റിലേക്ക് ഹെഡ് ചെയ്‌തെങ്കിലും ഗോള്‍കീപ്പര്‍ സോമര്‍ അനായാസം പന്ത് കൈയ്യിലാക്കി. 83–ാം മിനിറ്റിൽ കാസെമിറോ മത്സരത്തിലെ ആദ്യ ഗോൾ നേടി.

Story Highlights: Stadium lights dim at Brazil-Switzerland World Cup game

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top