ഹൗസ് സർജൻമാരുടെ സൂചന സമരം

എറണാകുളം ജനറൽ ആശുപത്രിയിൽ ഹൗസ് സർജൻമാരുടെ സൂചന സമരം. മെഡിക്കൽ കോളജിലെ ഇന്റേൺഷിപ്പിന് മാത്രം അംഗീകാരമെന്ന ദേശീയ മെഡിക്കൽ കൗൺസിൽ തീരുമാനം സംസ്ഥാനത്തും പ്രാബല്യത്തിൽ വന്നിരുന്നു. ഇതോടെ ജില്ല ജനറൽ ആശുപത്രികളിൽ ഹൗസ് സർജൻസി ചെയ്യുന്ന നിരവധി വിദേശ മെഡിക്കൽ ബിരുദധാരികളുടെ ഇന്റേൺഷിപ്പിന് നിയമ സാധ്യത ഇല്ലാതായതോടെയാണ് സമരം.
വിദേശത്ത് എംബിബിസ് പൂർത്തിയാക്കിയവർക്ക് ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ രജിസ്റ്റട്രേഷൻ ലഭിക്കണമെങ്കിൽ കംബൽസറി റോട്രേട്ടറി മെഡിക്കൽ ഇന്റേൺഷിപ്പ് പ്രഗുലേഷന്റെ പരിതിയിലുള്ള മെഡിക്കൽ കോളജുകളിലാണ് ഇന്റേൺഷിപ്പ് ചെയ്യണ്ടതെന്നാണ് NMC ഉത്തരവ്. 2021 നവംബർ 18 ന് പുറത്തിറങ്ങിയ NMC ഉത്തരവ് ഒരു വർഷത്തിന് ശേഷമാണ് മെഡിക്കൽ കൗൺസിൽ പ്രാബല്യത്തിൽ വരുത്തുന്നത്.
ഇതുമൂലം 6 മാസമായി ജില്ല ജനറൽ ആശുപത്രിയിൽ ഹൗസ് സർജൻസി ചെയ്യുന്ന വിദേശ MBBS കാരുടെ ഭാവിയെയാണ് ബാധിക്കുന്നത്. ഇതിനെ തുടർന്നാണ് സൂചന സമരം നടത്തുന്നത്. എന്നാൽ സമരം ഒരു തരത്തിലും രോഗികളെ ബുദ്ധിമുട്ടിക്കാതെയാണ് നടത്തുന്നതെന്നും സമരക്കാർ.
Story Highlights: House surgeons strike in Ernakulam General Hospital
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here