ചൈനീസ് അതിർത്തിയിൽ നടക്കുന്ന സൈനിക പ്രകടനത്തിന് നേതൃത്വം നൽകി മലയാളിയായ മേജർ അനുരാഗ് നമ്പ്യാർ

അതിർത്തിയിൽ ഇന്ത്യയുടെ ശക്തി പ്രകടനമായി സംയുക്ത സൈനിക അഭ്യാസം മാറി. ചൈനീസ് അതിർത്തിയിൽ നടക്കുന്ന സൈനിക പ്രകടനത്തിന് നേതൃത്വം നൽകുന്നത് ഒരു മലയാളിയാണ്. മേജർ അനുരാഗ് നമ്പ്യാർ.
ഇന്ത്യ-യുഎസ് സൈനികാഭ്യാസം 2004ൽ ആരംഭിച്ചതാണ്. യുഎൻ പീസ് കീപ്പിംഗ് ഓപറേഷന്റെ കീഴിൽ ഇന്ത്യയും അമേരിക്കയും ഒരുമിച്ച് ലോകത്തിന്റെ ഏത് ഭാഗത്തും പോയി പ്രവർത്തിക്കാനുള്ള പരിശീലനമാണ് നടക്കുന്നത്. ഇരു രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധവും ഇത് ഊട്ടിയുറപ്പിക്കുന്നതായി ഇന്തോ-യുഎസ് സംയുക്ത സൈനിക പരിശീലനത്തിന് നേതൃത്വം നൽകുന്ന മേജർ അനുരാഗ് നമ്പ്യാർ ട്വന്റിഫോർ സീനിയർ ന്യൂസ് എഡിറ്റർ ദീപക് ധർമടത്തോട് പറഞ്ഞു.
ഇതാദ്യമായാണ് ഹൈ ഓൾട്ടിട്യൂഡിൽ ഇത്തരമൊരു സൈനിക അഭ്യാസം നടക്കുന്നത്. ഈ പരിശീലനത്തിന് നേതൃത്വം വഹിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും അനുരാഗ് നമ്പ്യാർ പറഞ്ഞു.
Story Highlights: Malayali major Anurag Nambiar India us military drill
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here