Advertisement

വിഷ സര്‍പ്പങ്ങളെ വളര്‍ത്തിയത് സര്‍ക്കാര്‍ തന്നെ, ഇത്തരം ശൗര്യ ജീവികളെ മേയാന്‍ വിട്ടാല്‍ പൊതുസമൂഹം കൂട്ടിലടക്കും; സമസ്ത നേതാവ്

November 30, 2022
3 minutes Read

മന്ത്രി വി അബ്ദുറഹ്‌മാന് നേരെ ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസ് നടത്തിയ ‘തീവ്രവാദി’ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി. നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശിച്ച പാലാ ബിഷപ്പിനെ ചങ്ങലക്കിട്ടിരുന്നെങ്കില്‍ അബ്ദുറഹിമാന്റെ പേരില്‍ തന്നെ തീവ്രവാദം ഉണ്ടെന്ന് പറഞ്ഞ ളോഹ ധാരി ഡിക്രൂസിന്റെ നാവ് പൊങ്ങുമായിരുന്നില്ലെന്ന് നാസര്‍ ഫൈസി ഫേസ്ബുക്കില്‍ കുറിച്ചു.(nasar faizy koodathai criticized latin catholic church)

‘അബ്ദുറഹിമാനില്‍ നിന്ന് ന്യൂനപക്ഷ വകുപ്പ് എടുത്ത് മാറ്റിയും പാലാ ബിഷപ്പിന്റെ അരമനകയറി മന്ത്രി വാസവന്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും ഈ വിഷ സര്‍പ്പങ്ങളെ വളര്‍ത്തിയത് സര്‍ക്കാര്‍ തന്നെയാണ്. ഇനിയും ഇത്തരം ശൗര്യ ജീവികളെ മേയാന്‍ വിട്ടാല്‍ പൊതു സമൂഹം കൂട്ടിലടക്കും. എല്ലാം മറന്ന് സംഘടിക്കും, നാസര്‍ ഫൈസി ഫേസ്ബുക്കില്‍ കുറിച്ചു.

Read Also: ‘എന്റെ മരണവാർത്ത അറിഞ്ഞെങ്കിലും മകൾ കാണാൻ വരും’; ദിവ്യയുടെ അച്ഛൻ ആത്മഹത്യയ്ക്ക് മുൻപ് പറഞ്ഞതിങ്ങനെ

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശിച്ച പാലാ ബിഷപ്പിനെ ചങ്ങലക്കിട്ടുരുന്നെങ്കില്‍ അബ്ദുറഹിമാന്റെ പേരില്‍ തന്നെ തീവ്രവാദം ഉണ്ടെന്ന് പറഞ്ഞ ളോഹ ധാരി ഡിക്രൂസിന്റെ നാവ് പൊങ്ങുമായിരുന്നില്ല. അബ്ദുറഹിമാനില്‍ നിന്ന് ന്യൂനപക്ഷ വകുപ്പ് എടുത്ത് മാറ്റിയും പാലാ ബിഷപ്പിന്റെ അരമനകയറി മന്ത്രി വാസവന്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും ഈ വിഷ സര്‍പ്പങ്ങളെ വളര്‍ത്തിയത് സര്‍ക്കാര്‍ തന്നെയാണ്.മതം കളിയില്‍ ഇടപെടേണ്ടെന്ന് അബ്ദുറഹിമാന്‍ മന്ത്രി പറഞ്ഞാലും ളോഹ ധാരി അദ്ദേഹത്തിന്റെ ‘അബ്ദുറഹിമാന്‍ ‘ പേരില്‍ തീവ്രവാദം പറഞ്ഞാല്‍ മതം അവിടെയും ഇടപെടും. ഭീകരതയുടേയും വെറുപ്പിന്റേയും കാസയുടെ പേബാധിതരെ കൂട്ടിലടക്കേണ്ടത് സര്‍ക്കാറാണ്. ഇനിയും ഇത്തരം ശൗര്യ ജീവികളെ മേയാന്‍ വിട്ടാല്‍ പൊതു സമൂഹം കൂട്ടിലടക്കും.എല്ലാം മറന്ന് സംഘടിക്കും.

Story Highlights: nasar faizy koodathai criticized latin catholic church

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top