സ്റ്റേഡിയത്തിൽ നെയ്മറുമായി രൂപസാദൃശ്യമുള്ളയാൾ; തെറ്റിധരിച്ച് സെൽഫിയെടുക്കാൻ ആരാധകരുടെ തിരക്ക്

നമുക്ക് ഇഷ്ടപെട്ട സെലിബ്രിറ്റിയെ നേരിൽ കാണുന്നത് ആളുകൾക്ക് വളരെ ഇഷ്ടപെട്ട കാര്യമാണ്. ഇതിനായി ആളുകൾ തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ കാത്തിരിക്കാറുമുണ്ട്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത് അത്തരമൊരു വിഡിയോയാണ്. ഖത്തറിൽ നടന്ന ഫിഫ ലോകകപ്പിലെ ബ്രസീൽ-സ്വിറ്റ്‌സർലൻഡ് മത്സരത്തിനിടെ നിരവധി ഫുട്‌ബോൾ ആരാധകർക്ക് കുറച്ച് നേരത്തേക്കെങ്കിലും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട്.
ബ്രസീലിയൻ ഫുട്ബോൾ താരം നെയ്മറിന്റെ രൂപസാദൃശ്യമുള്ള ആളെ മത്സരത്തിനിടെ സ്റ്റേഡിയത്തിൽ കണ്ടു. തിങ്കളാഴ്ച നടന്ന ബ്രസീൽ-സ്വിറ്റ്‌സർലൻഡ് മത്സരത്തിനിടെ സ്‌റ്റേഡിയത്തിനുള്ളിൽ നിരവധി ആരാധകർ ഇയാളെ നെയ്മറാണെന്ന് തെറ്റിദ്ധരിച്ചു. സാക്ഷാൽ നെയ്മറിനൊപ്പം സെൽഫിയെടുക്കുകയാണെന്നാണ് ബ്രസീൽ ആരാധകർ കരുതിയത്. നിരവധി ആളുകൾ അയാൾക്ക് ചുറ്റും നിന്ന് ആർപ്പുവിളിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്തു. പിന്നീട്, കൂടുതൽ ബഹളങ്ങൾ ഒഴിവാക്കാൻ അദ്ദേഹത്തെ സ്റ്റേഡിയത്തിന് പുറത്തേക്ക് കൊണ്ടുപോകുകയും ചെയ്തു.
എന്നാൽ അതേസമയം യഥാർത്ഥ നെയ്മർ കണങ്കാലിന് പരിക്കേറ്റതിനാൽ ഹോട്ടൽ മുറിയിൽ നിന്ന് മത്സരം കാണുകയായിരുന്നു. കംപ്രഷൻ ബൂട്ടിൽ കാൽ പൊതിഞ്ഞ് കിടക്കയിൽ വച്ചിരിക്കുന്ന ഫോട്ടോ താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. നെയ്‌മറുമായി സാദൃശ്യമുള്ള ഇദ്ദേഹത്തിന്റെ പേര് സോസിയ ഡോണി എന്നാണ്. ഡോണിക്ക് ഇൻസ്റ്റാഗ്രാമിൽ 888,000 ഫോളോവേഴ്‌സ് ഉണ്ട്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here