വിഴിഞ്ഞം കലാപം ആസൂത്രിതം, നിരോധിത സംഘടന രഹസ്യ യോഗം ചേർന്നു; ഇന്‍റലിജൻസ്

വിഴിഞ്ഞം കലാപം ആസൂത്രിതമെന്ന് ഇന്‍റലിജൻസ് റിപ്പോർട്ട്. നിരോധിത സംഘടനയിലെ മുന്‍ അംഗങ്ങൾ കലാപത്തിൽ പങ്കെടുത്തു. കലാപത്തിന് മുമ്പ് രഹസ്യ യോഗം ചേർന്നതായും കണ്ടെത്തി. യോഗം ചേർന്നത് കോട്ടപ്പുറം സ്കൂളിൽ എന്നാണ് സംശയം. ഇന്റലിജൻസ് കൂടുതൽ വിവരശേഖരണം ആരംഭിച്ചു. അതേസമയം NIA ഉദ്യോഗസ്ഥൻ വിഴിഞ്ഞം സ്റ്റേഷനിൽ എത്തിയിട്ടുണ്ട്.
പൊലീസ് സ്റ്റേഷനടക്കം ആക്രമിച്ച് കൂടുതല്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിലും തുടര്‍ച്ചയായി വന്‍ കലാപമുണ്ടാക്കാനുള്ള ഗൂഢാലോചനയിലും നിരോധിത സംഘടനയിലെ മുൻ പ്രവർത്തകർക്ക് പങ്കുണ്ടെന്നാണ് സൂചന. പിഎഫ്ഐക്കാര്‍ സമരക്കാര്‍ക്കിടയില്‍ നുഴഞ്ഞു കയറിയിട്ടുണ്ടെന്നു സംസ്ഥാന ഇന്റലിജന്‍സ് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം വിഴിഞ്ഞം പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പൊലീസ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. അവധി റദ്ദാക്കി തിരിച്ചെത്താന്‍ പൊലീസുകാരോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. പി.എഫ്.ഐ മുന്‍ പ്രവര്‍ത്തകര്‍ സ്ഥിരമായി വിഴിഞ്ഞത്തും സമരപ്പന്തലിലും എത്തുന്ന വിവരം ഇന്റലിജന്‍സ് ശേഖരിച്ചു.
Story Highlights: Vizhinjam mutiny planned, banned organization held secret meeting; Intelligence
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here