Advertisement

ഡിജിറ്റൽ രൂപ നാളെ എത്തും; എങ്ങനെ ഉപയോഗിക്കണം ?

November 30, 2022
3 minutes Read
what is digital rupee how to use it

ഇന്ത്യയിൽ ആദ്യമായി ഡിജിറ്റൽ രൂപ നാളെ എത്തും. നമ്മൾ സാധാരണയായി ഉപയോഗിക്കുന്ന രൂപയുടെ അതേ മൂല്യം തന്നെയായിരിക്കും ഡിജിറ്റൽ രൂപയ്ക്കും. ഇന്ത്യയ്ക്ക് പുറമെ, ബഹാമസ്, ജമൈക്ക, നൈജീരിയ, റഷ്യ, സ്വീഡൻ, ചൈന, അമേരിക്ക എന്നിവിടങ്ങളിലും ഇത്തരത്തിൽ ഡിജിറ്റൽ കറൻസി ഉപയോഗത്തിലുണ്ട്. ( what is digital rupee how to use it )

ഉപയോഗിക്കേണ്ടത് എങ്ങനെ ?

ഡിജിറ്റൽ രൂപയെന്നാൽ കറൻസിയുടെ ഇലക്ട്രോണിക് പതിപ്പാണ്. ബാങ്ക് നൽകുന്ന ഡിജിറ്റൽ വോളറ്റ് വഴിയാണ് ഡിജിറ്റൽ രൂപ ഉപയോഗിച്ചുള്ള പണമിടപാട് നടത്തേണ്ടത്. വ്യക്തികൾ തമ്മിലോ, വ്യക്തിയും കടയുടമയും തമ്മിലും മറ്റും പണമിടപാട് നടത്താൻ ഡിജിറ്റൽ രൂപ ഉപയോഗിക്കാം. കടകളിൽ സ്ഥാപിച്ചിരിക്കുന്ന ക്യു.ആർ കോഡ് സ്‌കാൻ ചെയ്ത് ഡിജിറ്റൽ രൂപ വഴി പണമിടപാട് നടത്താം.

നമ്മുടെ ഫോളിലുള്ള ഡിജിറ്റൽ വാലറ്റിൽ നിന്ന് ഇതേ സംവിധാനമുള്ള മറ്റൊരാളുടെ വാലറ്റിലേക്ക് കൈമാറാം. ഗൂഗിൾ പേ പോലുള്ള ആപ്പുകൾ ബാങ്കിന്റെ ഇടനില വഴിയാണ് അയക്കുന്നത്. ഇ-റുപ്പി വരുന്നതോടെ ബാങ്കിന്റെ ഇടനില ആവശ്യമില്ല. ബാങ്കിന്റെ നിയന്ത്രണം ഇല്ലാത്തതുകൊണ്ട് തന്നെ ബാങ്ക് പ്രതിസന്ധിയിലായാലും നിക്ഷേപം പിൻവലിക്കാൻ തടസം വരില്ല.

ഡിജിറ്റൽ രൂപ നാം സാധാരണ പണം ഉപയോഗിക്കുന്നത് പോലെ നിക്ഷേപം നടത്താനും മറ്റും ഉപയോഗിക്കാൻ സാധിക്കും. ബാങ്ക് അക്കൗണ്ടിൽ പണം കിടക്കുമ്പോൾ പലിശ ലഭിക്കുന്നത് പോലെ, ബങ്ക് വാളറ്റിൽ ഡിജിറ്റൽ രൂപ കിടന്നാൽ പലിശ ലഭിക്കില്ല.

Read Also: ആധാർ-പാൻ ബന്ധിപ്പിക്കാൻ മറന്നോ ? കാത്തിരിക്കുന്നത് പിഴ മാത്രമല്ല !

എവിടെ ലഭ്യമാകും ?

നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചിരിക്കുന്ന ഡിജിറ്റൽ രൂപ
നാല് ബാങ്കുകൾക്കാണ് ആദ്യ ഘട്ടത്തിൽ പുറത്തിറക്കാനുള്ള അനുമതി നൽകിയിരിക്കുന്നത്. എസ്ബിഐ, ഐസിഐസിഐ, യെസ് ബാങ്ക്, ഐഡിഎഫ്‌സി. പിന്നീട് അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതോടെ ബാങ്ക് ഓഫ് ബറോഡ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്‌സി ബാങ്ക്, കോടാക് മഹീന്ദ്ര ബാങ്ക് എന്നിവയും പദ്ധതിയിൽ പങ്കാളികളാകും.

ആർക്കെല്ലാം ലഭ്യമാകും ?

ആദ്യ ഘട്ടത്തിൽ മുംബൈ, ഡൽഹി, ബംഗളൂരു, ഭുവനേശ്വർ എന്നീ നഗരങ്ങളിൽ മാത്രമേ ഡിജിറ്റൽ രൂപ ലഭ്യമാവുകയുള്ളു. രണ്ടാം ഘട്ടത്തിലാണ് കേരളം പദ്ധതിയിൽ ഉൾപ്പെടുക. രണ്ടാം ഘട്ടത്തിൽ അഹമ്മദാബാദ്, ഗാംഗ്‌ടോക്, ഗുവാഹത്തി, ഹൈദരാബാദ്, കൊച്ചി, ഇൻഡോർ, ലഖ്‌നൗ, പാട്‌ന, ശിംല എന്നിവിടങ്ങളിലും ലഭ്യമാകും.

Story Highlights: what is digital rupee (e rupee) how to use it

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top