‘പറഞ്ഞത് അസ്ഥാനത്തായി’; മാപ്പപേക്ഷയുമായി മെസിയെ ഭീഷണിപ്പെടുത്തിയ മെക്സിക്കൻ ബോക്സർ

മാപ്പപേക്ഷയുമായി മെസിയെ ഭീഷണിപ്പെടുത്തിയ മെക്സിക്കൻ ബോക്സർ കാനെലോ അൽവാരസ്. മെക്സിക്കോയ്ക്കെതിരായ മത്സരത്തിനു ശേഷം ഡ്രസിംഗ് റൂമിൽ വച്ച് മെസി മെക്സിക്കൻ ജഴ്സി ചവിട്ടി എന്നാരോപിച്ചാണ് അൽവാരസ് അർജൻ്റൈൻ സൂപ്പർ താരത്തിനെ ഭീഷണിപ്പെടുത്തിയത്. അദ്ദേഹത്തെ ഞാൻ കണ്ടെത്താതിരിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കൂ എന്നായിരുന്നു അൽവാരസിൻ്റെ പ്രസ്താവന. ഈ പ്രസ്താവനയിലാണ് താരം ഇപ്പോൾ മാപ്പ് പറഞ്ഞിരിക്കുന്നത്. (Canelo Alvarez Lionel Messi)
Read Also: ബെൽജിയത്തിനും മൊറോക്കോയ്ക്കും ഇന്ന് ജയിക്കണം; കോസ്റ്റാറിക്കയ്ക്കും ജർമനിയ്ക്കും ജീവന്മരണ പോരാട്ടം
“കഴിഞ്ഞ കുറച്ചുദിവസമായി എൻ്റെ രാജ്യത്തോടുള്ള പ്രണയം കാരണം എനിക്ക് ആവേശം കുറച്ച് കൂടിപ്പോയി. അരുതാത്ത ചില കാര്യങ്ങൾ പറഞ്ഞു. അതുകൊണ്ട് മെസിയോടും അർജൻ്റീനക്കാരോടും ഞാൻ മാപ്പപേക്ഷിക്കുന്നു.”- അൽവാരസ് പറഞ്ഞു. അൽവാരസിൻ്റെ ഭീഷണിയോട് മെസിയും പ്രതികരിച്ചിരുന്നു. “അയാൾ പറഞ്ഞത് ശ്രദ്ധയിൽ പെട്ടു. പക്ഷേ, അത് ഒരു തെറ്റിദ്ധാരണയായിരുന്നു. എന്നെ അറിയുന്നവർക്കറിയാം, ഞാൻ ആരെയും അപമാനിക്കാറില്ല. മെക്സിക്കോയെയോ ജഴ്സിയെയോ അപമാനിക്കാത്തതിനാൽ ഞാൻ മാപ്പ് പറയില്ല.”- മെസി പറഞ്ഞു.
മെക്സിക്കോയെ കീഴടക്കിയതിനു ശേഷം ഡ്രസിംഗ് റൂമിൽ വച്ച് നടന്ന ആഘോഷത്തിനിടെ മെസി ജഴ്സി ചവിട്ടിയെന്നായിരുന്നു ആരോപണം. ഇതിനു തെളിവെന്നോണം ഡ്രസിംഗ് റൂമിലെ വിഡിയോയും പുറത്തുവന്നു.
ഖത്തർ ലോകകപ്പിലെ തങ്ങളുടെ ആദ്യ കളിയിൽ സൗദിയോട് പരാജയപ്പെട്ട അർജന്റീന വിമർശകരുടെ വായടപ്പിച്ച് ആധികാരികമായി പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു. ഗോളടിക്കാൻ മറന്ന ആദ്യപകുതിയുടെ ക്ഷീണം തീർത്ത് രണ്ടാം പകുതിയിൽ നേടിയ രണ്ട് ഗോൾ ബലത്തിലായിരുന്നു അർജന്റീനയുടെ മുന്നേറ്റം.
Read Also: പ്രീ ക്വാർട്ടറിൽ അർജൻ്റീനയ്ക്ക് ഓസ്ട്രേലിയൻ കടമ്പ; ഫ്രാൻസിന് പോളണ്ട് എതിരാളികൾ
ഈ മത്സരത്തിൽ ചിത്രത്തിലില്ലാത്ത വിധം നിറംമങ്ങിപ്പോയ പോളണ്ട് രണ്ടാം സ്ഥാനക്കാരായി പ്രീക്വാർട്ടർ യോഗ്യത നേടി. കളിയുടെ 73 ശതമാനം സമയവും പന്ത് കൈവശം വെച്ച അർജന്റീന പോളണ്ടിനെ അക്ഷരാർത്ഥത്തിൽ തകർക്കുകയായിരുന്നു.
ഗോൾ അകന്നുനിന്ന ആദ്യ പകുതിയിലെ നിരാശ മുഴുവൻ മറികടന്ന് അർജന്റീന മത്സരത്തിന്റെ 46ാം മിനിറ്റിൽ അലക്സിസ് മക് അലിസ്റ്ററിലൂടെയാണ് ആദ്യ ഗോൾ സ്വന്തമാക്കിയത്. തുടർന്ന് 68ാം മിനിറ്റിൽ ആൽവരസാണ് അർജന്റീനയ്ക്കായി മിന്നുന്ന രണ്ടാം ഗോൾ നേടിയത്.
Story Highlights: Canelo Alvarez apologizes Lionel Messi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here