ജർമനി ഇന്ന് പ്രീ ക്വാർട്ടറിൽ പ്രവേശിക്കുമോ?; ട്വൻ്റിഫോർ യൂട്യൂബ് പോളിൽ പ്രേക്ഷകർക്കും പ്രതികരിക്കാം

‘ജർമനി ഇന്ന് പ്രീ ക്വാർട്ടറിൽ പ്രവേശിക്കുമോ?’ എന്ന വിഷയത്തിലെ ട്വൻ്റിഫോർ യൂട്യൂബ് പോളിൽ പ്രേക്ഷകർക്കും പ്രതികരിക്കാം. ഗ്രൂപ്പ് ഇയിൽ കോസ്റ്റാറിക്കയെ നേരിടുന്ന ജർമനിക്ക് ഇന്ന് വിജയിച്ചെങ്കിൽ മാത്രമേ പ്രീ ക്വാർട്ടറിലെത്താൻ കഴിയൂ. www.youtube/24onlive എന്ന യുട്യൂബ് ചാനൽ ലൈക്ക് ചെയ്ത് കമ്മ്യൂണിറ്റി എന്ന തലക്കെട്ടിനു താഴെ പ്രേക്ഷകർക്ക് വോട്ടു രേഖപ്പെടുത്താം.
ഗ്രൂപ്പിൽ 4 പോയിൻ്റുമായി സ്പെയിൻ ഒന്നാം സ്ഥാനത്തുണ്ട്. 3 പോയിൻ്റ് വീതമുള്ള ജപ്പാനും കോസ്റ്റാറിക്കയും രണ്ടും മൂന്നും സ്ഥാനങ്ങളിലും ഒരു പോയിൻ്റ് മാത്രമുള്ള ജർമനി അവസാന സ്ഥാനത്തുമാണ്. സ്പെയിൻ ഒരു സമനില കൊണ്ട് അടുത്ത ഘട്ടം കടക്കും. കോസ്റ്റാറിക്ക ജയിക്കാതിരുന്നാൽ ജപ്പാനും സമനില മതിയാവും. എന്നാൽ, കോസ്റ്റാറിക്കയ്ക്കും ജർമനിക്കും ഇന്ന് ജയിച്ചേ തീരൂ. ജപ്പാൻ – സ്പെയിൻ കളിയിൽ സ്പെയിൻ വിജയിച്ചാൽ സ്പെയിനും ജപ്പാൻ വിജയിച്ചാൽ ജപ്പാനും അടുത്ത റൗണ്ടിൽ ആദ്യ സ്ഥാനക്കാരായി എത്തും. ജർമനിക്കെതിരെ കോസ്റ്റാറിക്ക ജയിച്ചാൽ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി അവർ പ്രീ ക്വാർട്ടർ കളിക്കും. ജപ്പാൻ – സ്പെയിൻ കളി സമനില ആയി, കോസ്റ്റാറിക്ക വിജയിച്ചാൽ സ്പെയിൻ, കോസ്റ്റാറിക്ക ടീമുകൾ അടുത്ത റൗണ്ടിലെത്തും. ജർമനിക്ക് അടുത്ത ഘട്ടം കടക്കണമെങ്കിൽ കോസ്റ്റാറിക്കയെ തോല്പിക്കുകയും ജപ്പാനെ സ്പെയിൻ കീഴടക്കയും വേണം. ഇനി കോസ്റ്റാറിക്കയെ വമ്പൻ മാർജിനിൽ മറികടന്നാൽ, ജപ്പാൻ – സ്പെയിൻ കളി സമനില ആയാലും ഗോൾ ശരാശരിയിൽ ജർമനി അടുത്ത റൗണ്ടിലെത്തും.
Story Highlights: germany twentyfour youtube poll
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here